സ്മാർട്ടാകാനൊരുങ്ങി മസ്കറ്റ് വിമാനത്താവളം ; മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകൾ വരുന്നു

സ്മാർട്ടാകാനൊരുങ്ങി മസ്കറ്റ് വിമാനത്താവളം ; മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകൾ വരുന്നു

മസ്കറ്റ്: മസ്‌കറ്റ് വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന പുതിയ ഇ - ഗേറ്റുകൾ വരുന്നു. ഈ ആഴ്ച മുതൽ പുതിയ ഇ - ഗേറ്റുകൾ നടപ്പിൽ വരും. സ്വദേശികൾക്കും വിദേശികൾക്കും പാസ്‌പോർട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനിൽ പ്രവേശിക്കാൻ കഴിയും.

പഴയ ഇ-ഗേറ്റിൽ നിന്നും വ്യത്യസ്തമായി പുതിയ ഗേറ്റുകൾ മുഖം കൊണ്ട് തിരിച്ചറിയുന്നവയായിരിക്കുമെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് ഐമൻ അൽ ഹൂത്തി പറഞ്ഞു. ആഗമന, നിഗമന വിഭാഗങ്ങളിലായി ഇത്തരം 18 ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് നിരവധി സാങ്കേതിക വിദ്യയും വിമാനത്താവളത്തിൽ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ച മുതൽ സ്വദേശികൾക്കും വിദേശികൾക്കും പാസ്‌പോർട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനിൽ പ്രവേശിക്കാൻ കഴിയും. എന്നാൽ ഒമാനിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് പഴയ നടപടി ക്രമങ്ങൾ തന്നെയായിരിക്കും നടപ്പിലാക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.