വ്യാജ ഐഡി കാര്‍ഡ്: നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ്

വ്യാജ ഐഡി കാര്‍ഡ്: നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ്

തിരുവനന്തപുരം: വ്യാജ ഐഡി കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസിന്റെ നോട്ടീസ് നല്‍കി. നാളെ ചോദ്യം ചെയ്യലിന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം.

തൃക്കരിപ്പൂര്‍ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയ്സണ്‍ തോമസാണ് മദര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യാജ കാര്‍ഡുകളുടെ നിര്‍മ്മാണം തുടങ്ങിയതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. കൂടാതെ പത്തനംതിട്ടയില്‍ വ്യാജ കാര്‍ഡ് നിര്‍മ്മിക്കാന്‍ പണം നല്‍കിയ വൈസ് പ്രസിഡന്റ് രഞ്ചുവിനെ കണ്ടെത്തുന്നതിനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പ്രതികളായ ഫെനിയും ബിനിലും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം. വ്യാജ കാര്‍ഡ് നിര്‍മ്മിക്കാനുള്ള ആപ്പ് നിര്‍മ്മിച്ചത് കാസര്‍കോഡുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്നാണ് പൊലീസ് നിഗമനം.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് അന്വേഷണത്തിന് തിരിച്ചടിയാകില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.