മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചു; പിന്നാലെ ഡോക്ടറായ മാതാവ് കായംകുളത്ത് ജീവനൊടുക്കി

 മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചു; പിന്നാലെ ഡോക്ടറായ മാതാവ് കായംകുളത്ത് ജീവനൊടുക്കി

ആലപ്പുഴ: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മകന്‍ മരിച്ചത് അറിഞ്ഞ് മനോവിഷമത്തില്‍ ഡോക്ടറായ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നീസ (48) കായംകുളത്തെ വീട്ടിലാണ് ജീവനൊടുക്കിയത്. ഇവരുടെ മകന്‍ കാനഡയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ബിന്യാമിന്‍ കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ മരിച്ചത്.

കായംകുളം ഫയര്‍ സ്റ്റേഷന് സമീപം സിത്താരയില്‍ അഡ്വ. ഷഫീക് റഹ്മാന്റെ ഭാര്യയായ മെഹറുന്നീസ, മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇഎന്‍ടി വിഭാഗത്തിലാണ് സേവനം ചെയ്യുന്നത്. മകന്റെ മരണ വിവരമറിഞ്ഞതു മുതല്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു ഡോ. മെഹറുന്നീസ എന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്ന് രാവിലെ ഏഴരയ്ക്കാണ് മെഹറുന്നീസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'മകന്‍ പോയി, ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല' എന്ന് മെഹറുന്നീസ പറഞ്ഞിരുന്നതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഡോക്ടര്‍ ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.