ദുബായ്: ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജിഡിആർഎഫ്എ ആസ്ഥാനം സന്ദർശിച്ചു. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ദൈനംദിന പ്രവർത്തനങ്ങളാണ് ജിഡിആർഎഫ്എയുടേത്. അതുകൊണ്ടുതന്നെ ദുബായിയെ ലോകത്തെ തന്നെ മികച്ച വ്യാപാര വ്യവസായ വിനോദ കേന്ദ്രമാക്കി നിലനിർത്തുന്നതിനാവശ്യമായ ഉന്നത നിലവാരത്തോടെ പ്രവർത്തിക്കുകയാണ് ജിഡിആഎഫ്എയെന്നുളള കാര്യം അദ്ദേഹം ഉറപ്പുവരുത്തി.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിർദ്ദേശങ്ങളനുസരിച്ച് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരമുണ്ടാക്കാന്‍ സ്മാർട് സംവിധാനങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോട് വിശദീകരിച്ചു. വിവിധ രാജ്യങ്ങളിലേക്കുളള യാത്രക്കാർ കടന്നുപോകുന്ന ദുബായ് വിമാനത്താവളത്തിലൂടെയുളള യാത്ര എളുപ്പമാക്കുന്നതിന് വിവിധ വിഭാഗങ്ങള്‍ കൈക്കൊളളുന്ന നടപടികളെക്കുറിച്ചും വിവിധ വകുപ്പ് മേധാവികള്‍ അദ്ദേഹത്തോട് വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.