സെല്‍വിന്റെ ഹൃദയം കൊച്ചിയിലെത്തി; ഇനി ഹരിനാരായണനില്‍ തുടിക്കും

സെല്‍വിന്റെ ഹൃദയം കൊച്ചിയിലെത്തി; ഇനി ഹരിനാരായണനില്‍ തുടിക്കും

കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16-കാരന്‍ ഹരിനാരായണനുവേണ്ടിയാണ് ഹൃദയം എത്തിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്നത് ഡോ ജോസ് ചാക്കോ പെരിയപുരമാണ്.

ആറ് പേര്‍ക്കാണ് സെല്‍വിനിലൂടെ പുതുജീവിതം കിട്ടുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും മറ്റൊരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണ് ആശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് നല്‍കും. കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് സെല്‍വിന്‍. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ വഴി അവയവദാനത്തിനുള്ള ശ്രമം നടന്നത്.


കൊച്ചിയിലെ ഹെലിപാടില്‍ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റര്‍ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങള്‍ എത്തിച്ചത്. ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയായിരുന്നു അവയവങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചത്. നവംബര്‍ 24 നാണ് സെല്‍വിന്‍ മരിച്ചത്. തുടര്‍ന്ന് ഭാര്യ അവയവ ദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.

കന്യാകുമാരിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു സെല്‍വിന്‍. ഭാര്യയും നഴ്സാണ്. മൂന്ന് കുട്ടികളുമുണ്ട് ഇവര്‍ക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.