കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിലെ സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഉദ്യോഗസ്ഥതലത്തില്‍ അഴിമതിയുണ്ടെങ്കില്‍ സിബിഐയ്ക്ക് അന്വേഷിക്കാമെന്ന്, ജസ്റ്റിസ് സോമരാജന്‍ വിധിന്യായത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരടക്കം ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനും കരാര്‍ നേടിയ യൂണിടാക് ബില്‍ഡേഴ്സുമാണ് ഹര്‍ജി നല്‍കിയത്. ലൈഫ് മിഷന്‍ പദ്ധതിക്കായി മന്ത്രിസഭ നയപരമായ തീരുമാനമെടുത്തതില്‍ കുറ്റം ചുമത്താനാവില്ലെന്ന ഹൈക്കോടതി വിലയിരുത്തി. തീരുമാനത്തിലെ നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലാണ്.
ലൈഫ് മിഷന്‍ സര്‍ക്കാര്‍ പദ്ധതി തന്നെയാണ്. അഴിമതിക്കു സാധ്യതയുള്ള തലത്തില്‍ ധാരണാപത്രം ഉണ്ടാക്കുകയും തട്ടിപ്പു നടത്തുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. ലൈഫ് മിഷന്‍ പദ്ധതിയില്‍ എഫ്സിആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നുള്ളതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണമെന്ന് സിബിഐ വാദിച്ചു.
ലൈഫ് മിഷന് എതിരായ അന്വേഷണം നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനുള്ള സ്റ്റേ കേസ് സമഗ്രമായി പരിശോധിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നതായി സിബിഐ കോടതിയെ ബോധിപ്പിച്ചു. അനില്‍ അക്കര എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്‍ വിഷയത്തില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.