കൊല്ലം: ഓയൂരിലെ ആറ് വയസുകാരി അബിഗേല്‍ സാറായെ മുന്‍പും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നതായി പൊലീസ്. നവംബര്‍ 24 നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.
മലപ്പുറം രജിസ്ട്രേഷനിലുള്ള കാറാണ് അന്ന് സംഘം ഉപയോഗിച്ചത്. എന്നാല്‍, കുട്ടിയുടെ ഒപ്പം മുത്തശ്ശി ഉണ്ടായിരുന്നതിനാല്‍ പദ്ധതി പാളുകയായിരുന്നു. നിരവധി ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതിന് പിന്നാലെയാണ് കണ്ടെത്തല്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അബിഗേലിനെ തന്നെ തട്ടിക്കൊണ്ടു പോകണമെന്ന ലക്ഷ്യത്തോടെ സംഘം പ്രവര്‍ത്തിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം ഇതിന് പിന്നിലെന്നും സൂചനകളുണ്ട്.
ഓട്ടുമല കാറ്റാടി റജി ഭവനില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകള്‍ അബിഗേല്‍ സാറാ റജിയെ തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് വീടിനു സമീപത്തു നിന്ന് തട്ടിക്കൊണ്ടു പോയത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ എട്ട് വയസുകാരന്‍ ജോനാഥനെയും പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തതിനാല്‍ വണ്ടിയില്‍ നിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു.
കാര്‍ കാണുമ്പോള്‍ അബിഗേല്‍ പേടിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ കാര്‍ കുറേ ദിവസമായി പ്രദേശത്ത് കണ്ടിരുന്നതായി ജോനാഥന്‍ വീട്ടില്‍ പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.