ആശ്വാസ വാര്‍ത്തയെത്തി: അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി; കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍

ആശ്വാസ വാര്‍ത്തയെത്തി: അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി; കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍

കൊല്ലം: ആശ്വാസത്തിന്റെ തിരിനാളമായി ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍ നിന്ന് കാണാതായ അബിഗേല്‍ സാറാ റെജി എന്ന ആറ് വയസുകാരിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തു നിന്ന് അല്‍പനേരം മുന്‍പ് കണ്ടെത്തി. കുട്ടിയെ പോലീസ് വൈദ്യ പരിശോധനയ്ക്കായി മാറ്റി. ഇതോടെ നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകള്‍ക്ക് അവസാനമായി.

ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യം തിരക്കിയത്. തുടര്‍ന്ന് പേരും വിവരങ്ങളും ചോദിച്ചപ്പോള്‍ അബിഗേല്‍ സാറാ റെജിയെന്ന് മറുപടിന ല്‍കുകയും നാട്ടുകാര്‍ ഫോണില്‍ കാണിച്ചു നല്‍കിയ രക്ഷിതാക്കളുടെ ചിത്രങ്ങള്‍ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുടിക്കാന്‍ വെള്ളം നല്‍കി. ഉടന്‍തന്നെ പോലീസിലും വിവരമറിയിച്ചു.


തട്ടിക്കൊണ്ടു പോയ സംഘം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞതായാണ് പോലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്.

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് വീട്ടില്‍ നിന്ന് ട്യൂഷന് പോയ അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകളാണ് അബിഗേല്‍ സാറാ റെജി.

ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ(8)യും കാറിലെത്തിയവര്‍ പിടിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ അല്‍പദൂരം വലിച്ചിഴച്ച ശേഷം വണ്ടിയില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ട് സംഘം പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.