വീഡിയോ കോളിലൂടെ അമ്മയെ കണ്ട സാറ ചിരിച്ചു; കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മാതാവ്

വീഡിയോ കോളിലൂടെ അമ്മയെ കണ്ട സാറ ചിരിച്ചു; കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മാതാവ്

കൊല്ലം: ഏതാണ്ട് ഒരു രാപ്പകല്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അബിഗേല്‍ സാറാ റെജിയെയെന്ന ആറ് വയസുകാരിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികള്‍ എല്ലാം. കൊല്ലം നഗര ഹൃദയത്തുള്ള ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ പോലീസ് എ.ആര്‍. ക്യാമ്പിലെത്തിച്ച കുട്ടിയെ വീഡിയോ കോള്‍ വഴി അമ്മയെ കാണിച്ചു.

അമ്മയെ കണ്ട മാത്രയില്‍ അഭിഗേല്‍ ചിരിക്കുകയും അല്‍പം വര്‍ത്തമാനം പറയുകയും ചെയ്തതായി എ.ആര്‍ ക്യാമ്പിലെ പൊലീസുകാര്‍ പറഞ്ഞു. മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവരോടും കുട്ടിയുടെ അമ്മ നന്ദിയറിയിച്ചു. 'ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. കുഞ്ഞിനെ കണ്ടെത്താന്‍ പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി'യെന്നും കുട്ടിയുടെ അമ്മ സിജി ഓയൂരിലെ വീട്ടില്‍ വെച്ച് പ്രതികരിച്ചു.

പ്രാര്‍ഥിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് തട്ടിക്കൊണ്ടു പോകുമ്പോള്‍ അബിഗേലിനൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ ജാനാഥനും പറഞ്ഞു.

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സഹോദരനൊപ്പം വീട്ടില്‍ നിന്ന് ട്യൂഷന് പോയ ആറ് വയസുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റെജി ജോണിന്റെയും സിജി റെജിയുടെയും മകളാണ് അബിഗേല്‍ സാറാ റെജി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.