ദുബായ്: മലയാള ഭാഷയും ഭാരതത്തിന്റെ സാംസ്‌കാരിക മഹത്വവും പൈതൃകവും ആഗോളതലത്തില്‍ അടയാളപ്പെടുത്താന്‍ പ്രവാസി മലയാളി സമൂഹം നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഖനീയമാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ മഴവില്ല് 2023 പരിപാടി അജ്മാന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
പ്രവാസി മലയാളി സമൂഹത്തെ ആഗോള തലത്തില്‍ പ്രതിനിധീകരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.
മത സൗഹാര്‍ദവും സാമൂഹ്യ ബന്ധങ്ങളും സംരക്ഷിക്കുന്ന മലയാളി സമൂഹത്തിന് ജീവിക്കുവാന്‍ ഏറെ പ്രിങ്കരമായ നാടാണ് യു.എ.ഇയെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അജ്മാന്‍ ഭരണാധികാരിയുടെ കൊച്ചുമകന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മാജിദ് അല്‍ ന്യൂയേമി പറഞ്ഞു. മലയാളി സമൂഹത്തിന് ആഗോള തലത്തില്‍ നേതൃത്വം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും സ്‌പോര്‍ട്‌സ് കോംപ്ലെക്‌സും അജ്മാനില്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കുമെന്നും അദേഹം പറഞ്ഞു.
അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയ്ക്ക് അജ്മാന്‍ രാജ കുടുംബത്തിന്റെ സ്‌നേഹാദരവുകള്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മാജിദ് അല്‍ ന്യൂയേമി സമര്‍പ്പിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ അധ്യക്ഷന്‍ ഷൈന്‍ ചന്ദ്രസേനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അധ്യക്ഷന്‍ ജോണ്‍ മത്തായി മറ്റ് ഭാരവാഹികളായ ഡോ. ജെറോ വര്‍ഗീസ്, എന്‍. മുരളീധരപണിക്കര്‍, രാജേഷ് പിള്ള, പോള്‍.ടി. ജോസഫ്, ഡയസ് ഇടിക്കുള, മനോജ് മാത്യു, സിന്ധു ഹരികൃഷ്ണന്‍, ബാവാ റേച്ചല്‍, ജിതിന്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് മലയാളി മങ്ക, പുരുഷ കേസരി, ടിക് ടോക്, സംഘഗാനം, സിനിമാറ്റിക് ഡാന്‍സ്, ഡ്രോയിങ്, കളറിങ്, പായസം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രസീതാ ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടുകളുടെ ഗാനമേളയും നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.