മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് തുടരും. ദ്രാവിഡിനൊപ്പം സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ കരാര്‍ നീട്ടി നല്‍കി. ഇന്ത്യന്‍ ടീം പരിശീലകനായുള്ള ദ്രാവിഡിന്റെ കരാര്‍ 2023 ലോകകപ്പോടെ അവസാനിച്ചിരുന്നു.
തുടര്‍ന്ന് ഐപിഎല്‍ ടീമുകളടക്കം ദ്രാവിഡിനെ ക്ഷണിച്ചതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ബിസിസിഐ കരാര്‍ നീട്ടി നല്‍കിയത്. കരാര്‍ നീട്ടിയതിന് ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കന്‍ പര്യാടനമായിരിക്കും. നിലവില്‍ ഓസ്ട്രേലിയയുമായി ട്വന്റി-20 പരമ്പരയിലേര്‍പ്പെട്ട ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണാണ് പരിശീലിപ്പിക്കുന്നത്.
പുതിയ കരാറില്‍ ദ്രാവിഡിന്റെ കാലാവധി ബിസിസിഐ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ 2024 ജൂണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് വരെയാകും അദേഹം തുടരുകയെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.