പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിന് തുടക്കമായി

പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിന് തുടക്കമായി

ചങ്ങനാശേരി: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാറേല്‍ പള്ളിയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ഇന്ന് മുതല്‍ ഡിസംബര്‍ 17 വരെ നടത്തപ്പെടുന്നു. ആഘോഷമായ തിരുകര്‍മ്മങ്ങള്‍, തിരുവചന പ്രഘോഷണങ്ങള്‍, സമര്‍പ്പണ ശുശ്രൂഷ, ഭക്തി നിര്‍ഭരമായ പ്രദിക്ഷണങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ഡിസംബര്‍ എട്ടിനും കൊടിയിറക്ക് തിരുനാള്‍ ഡിസംബര്‍ പതിനേഴിനുമാണ് നടത്തപ്പെടുന്നത്.

പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് രാവിലെ 5.30 ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പിതാവും രാവിലെ 7.15 ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും സന്ദേശം നല്‍കുകയും ചെയ്യും.

നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ രാവിലെ 5.30 നും, 7.15 നും, 11.30 നും 4.15 ന് വചന പ്രഘോഷണം, അഞ്ചിന് ആഘോഷമായ പരിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറിന് ജപമാല പ്രദിക്ഷണം എന്നിവ നടത്തപ്പെടും.

ഡിസംബര്‍ ഒന്നിന് വൈകുന്നേരം നാലിന് കൊടിയേറ്റ് വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ നിര്‍വഹിക്കും. 3.45 ന് ഇടവകയിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ജപമാല പ്രദിക്ഷണമായി വിശ്വാസികള്‍ പള്ളിയില്‍ എത്തും.

ഡിസംബര്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ കുഞ്ഞി പൈതങ്ങളുടെ ദിനം, ദമ്പതി ദിനം, വിധവ- വിഭാര്യ ദിനം, യുവജന ദിനം, വിദ്യാര്‍ഥി ദിനം, സന്യാസിനി ദിനം, വൈദിക ദിനം, മേരി നാമധാരികളുടെ ദിനം, കുടുംബ ദിനം എന്നിവ ആചരിക്കും.

ഡിസംബര്‍ അഞ്ചിന് രാത്രി ഏഴ് മണിക്ക് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാസന്ധ്യയും, ആറിന് രാത്രി ഏഴ് വിവിധ സംഘടനകള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. ഏഴിന് രാവിലെ 5.15 ന് തിരുസ്വരൂപം എഴുന്നള്ളിച്ച് വയ്ക്കും. അന്നേദിവസം വൈകുന്നേരം ആറിന് കുരിശടിയിലേക്ക് പ്രദക്ഷിണവും നടത്തും.

ഇന്ന് മുതല്‍ ഡിസംബര്‍ 17 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 4.15 ന് നടക്കുന്ന വചന പ്രഘോഷണങ്ങള്‍ക്ക് ഫാ. ജെയിംസ് തെക്കുംചേരി എം.സി.ബി.എസ്, റവ.ഡോ. തോമസ് വടക്കേല്‍, റവ.ഡോ. ആന്റണി തട്ടാശ്ശേരി, റവ.ഡോ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, ഫാ. ഫീലിപ്പോസ് തുണ്ടുവാലിച്ചിറ സി.എം.ഐ, റവ.ഡോ. തോമസ് ഇറ്റക്കക്കുന്നേല്‍, ഫാ. മാത്യു മാറാട്ടുകുളം, റവ.ഡോ. ജോസഫ് ചാലശേരി, ഫാ. ജോണ്‍ മണക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി 251 അംഗ വോളന്റിയേഴ്സ് ടീമിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.