കേരള വര്‍മ കോളജില്‍ റീ കൗണ്ടിങ് ശനിയാഴ്ച രാവിലെ പ്രിന്‍സിപ്പലിന്റെ ചേംബറില്‍; കാമറയില്‍ ചിത്രീകരിക്കും

കേരള വര്‍മ കോളജില്‍ റീ കൗണ്ടിങ് ശനിയാഴ്ച രാവിലെ പ്രിന്‍സിപ്പലിന്റെ ചേംബറില്‍; കാമറയില്‍ ചിത്രീകരിക്കും

തൃശൂര്‍: കേരളവര്‍മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ഹൈക്കോടതി ഉത്തരവിട്ട റീകൗണ്ടിങ് ശനിയാഴ്ച രാവിലെ ഒമ്പതിന് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ നടക്കും. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ധാരണയായത്.

റീകൗണ്ടിങ് പൂര്‍ണമായി കാമറയില്‍ ചിത്രീകരിക്കും. റിട്ടേണിങ് ഓഫീസറായ അധ്യാപകന്റെ നേതൃത്വത്തിലായിരിക്കും റീകൗണ്ടിങ് നടക്കുക എന്നും പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന വി.എ നാരായണന്‍ അറിയിച്ചു.

തൃശൂര്‍ കേരളവര്‍മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ കെ.എസ്.യു ഹൈക്കോടതിയെ സമീപിച്ചതോടെയാണ് റീകൗണ്ടിങിന് തീരുമാനമായത്. കെ.എസ്.യു സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒരു വോട്ടിന് താന്‍ ജയിച്ചിട്ടും കോളജ് അധികൃതര്‍ റീകൗണ്ടിങ് നടത്തി എസ്.എഫ്.ഐ സ്ഥാനാര്‍ഥി കെ.എസ്. അനിരുദ്ധിനെ 10 വോട്ടിന് വിജയിയായി പ്രഖ്യാപിച്ചെന്നാണ് ശ്രീക്കുട്ടന്റെ പരാതി. അര്‍ധരാത്രിയായിരുന്നു റീകൗണ്ടിങ്.

അതിനിടെ രണ്ടുതവണ വൈദ്യുതി മുടങ്ങി. ഈ സമയം ബാലറ്റ് പേപ്പര്‍ കേട് വരുത്തിയതിന് പുറമെ ആദ്യം എണ്ണിയപ്പോള്‍ അസാധുവായി പ്രഖ്യാപിച്ച വോട്ടുകള്‍ സാധുവായി മാറുകയും ചെയ്തുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.