കേരള സോഷ്യൽ സെന്റർ യു.എ ഇ ദേശീയ ദിനം വിപുലമായി ആഘോഷിക്കും

കേരള സോഷ്യൽ സെന്റർ യു.എ ഇ ദേശീയ ദിനം വിപുലമായി ആഘോഷിക്കും

ദുബായ്: അമ്പത്തിരണ്ടാമത് യു.എ ഇ ദേശീയ ദിനം അബുദാബി കേരള സോഷ്യൽ സെന്റർ ഡിസംബർ രണ്ട്‌, മൂന്ന് തിയതികളിൽ വിപുലമായി ആഘോഷിക്കും. ഡിസംബർ രണ്ടിന് രാവിലെ ഒമ്പത്ത-ര മണിക്ക് അബുദാബി ചേമ്പർ ഓഫ് കോമേഴ്‌സ് പരിസരത്തുനിന്നും ആരംഭിക്കുന്ന വാക്കത്തൊണോടുകൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. നിരവധി പേർ വാക്കത്തോണിൽ പങ്കെടുക്കും.

ഡിസംബർ മൂന്നിന് വൈകീട്ട് ഏഴി ന് യു.എ ഇ യിലെ വിവിധ മേഖലകളിലുള്ള പ്രമുഖരെ ഉൾപ്പെടുത്തി സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കും. തുടർന്ന് സെന്റർ പ്രവർത്തകർ ഇൻഡോ അറബ് സാംസ്‌കാരിക സമന്വയം വിളിച്ചോതുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കും. രാത്രി എട്ട് മണിക്ക് സുപ്രസിദ്ധ നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന "ഓളുള്ളേരി" എന്ന നാടൻപാട്ട്‌ മേള അരങ്ങേറും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.