ഛത്തീസ്ഗഡും തെലങ്കാനയും കോണ്‍ഗ്രസിന്, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്, രാജസ്ഥാനില്‍ ബിജെപി, മിസോറാമില്‍ ഇസഡ്പിഎം: എക്‌സിറ്റ്‌പോള്‍ സര്‍വേ

ഛത്തീസ്ഗഡും തെലങ്കാനയും കോണ്‍ഗ്രസിന്, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്, രാജസ്ഥാനില്‍ ബിജെപി, മിസോറാമില്‍ ഇസഡ്പിഎം: എക്‌സിറ്റ്‌പോള്‍ സര്‍വേ

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് പുര്‍ത്തിയായതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ദക്ഷിണേന്ത്യയില്‍ തിരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ ഭരണ മാറ്റം ഉണ്ടാകുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. ഭരണ കക്ഷിയായ ബിആര്‍എസിനെ പിന്തള്ളി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന.

ഛത്തീസ്ഗഡ് കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നാണ് സര്‍വേകള്‍ നല്‍കുന്ന സൂചന. രാജസ്ഥാനില്‍ ഭരണം ബിജെപി തിരിച്ചു പിടിക്കുമെന്ന സൂചനയാണ് ഒട്ടുമിക്ക സര്‍വേകളും പ്രവചിക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. സംസ്ഥാനത്ത് ചെറുപാര്‍ട്ടികള്‍ നിര്‍ണായകമാകും. മിസോറാമില്‍ സോറം പീപ്പിള്‍ മൂവ്മെന്റിനാണ് (ഇസഡ്പിഎം) മുന്‍തൂക്കം.

മധ്യപ്രദേശ്

ടി വി 9
ബിജെപി 106-116
കോണ്‍ഗ്രസ് 111- 121
ബിഎസ്പി 0
മറ്റുള്ളവര്‍ 0-6

റിപ്പബ്ലിക്ക് ടിവി
ബിജെപി 118-130
കോണ്‍ഗ്രസ് 97- 107
ബിഎസ്പി 0
മറ്റുള്ളവര്‍ 0-2

സിഎന്‍എന്‍ ന്യൂസ് 18
ബിജെപി 100 -123
കോണ്‍ഗ്രസ് 102-125
ബിഎസ്പി 0
മറ്റുള്ളവര്‍ 5

ന്യൂസ് 24 -ചാണക്യ
ബിജെപി- 151
കോണ്‍ഗ്രസ്- 74
മറ്റുള്ളവര്‍- 5

ഛത്തീസ്ഗഡ്

ഇന്ത്യ ടുഡേ ആക്സിസ്
ബിജെപി 36-46
കോണ്‍ഗ്രസ് 40-50
ബിഎസ്പി 0
മറ്റുള്ളവര്‍ - 1-5

ടിവി 5 ന്യൂസ്
ബിജെപി 29 -39
കോണ്‍ഗ്രസ് 54-64
ബിഎസ്പി 0
മറ്റുള്ളവര്‍ 0-2

സിഎന്‍എന്‍ ന്യൂസ് 18
ബിജെപി 34 -45
കോണ്‍ഗ്രസ് 42-53
ബിഎസ്പി 0
മറ്റുള്ളവര്‍ - 0-3

എബിപി-സീ വോട്ടര്‍
കോണ്‍ഗ്രസ് 41-53
ബിജെപി 36-48
മറ്റുള്ളവര്‍ 04

തെലങ്കാന

ജന്‍ കി ബാത്
ബിആര്‍എസ് 40-55
കോണ്‍ഗ്രസ് 48-64
ബിജെപി 7-13
എഐഎംഐഎം 4-7

ചാണക്യ
ബിആര്‍എസ് 40-55
കോണ്‍ഗ്രസ് 48-64
ബിജെപി 7-13
എഐഎംഐഎം 4-7

ടൈംസ് നൗ
ബിആര്‍എസ് 67-78
കോണ്‍ഗ്രസ് 6-9
ബിജെപി 6-7

രാജസ്ഥാന്‍

ന്യൂസ് 18
ബിജെപി - 111
കോണ്‍ഗ്രസ് - 74
മറ്റുള്ളവര്‍ - 14

ടൈംസ് നൗ
ബിജെപി - 115
കോണ്‍ഗ്രസ് - 65
മറ്റുള്ളവര്‍ - 19

മിസോറാം

ഇന്ത്യ ടിവി - സിഎന്‍എക്‌സ്
എംഎന്‍എഫ് 14-18
സെഡ്പിഎം 12-16
കോണ്‍ഗ്രസ് 8-10
ബിജെപി 0-2

ന്യൂസ് 18
എംഎന്‍എഫ് 10-14
സെഡ്പിഎം 15-25
കോണ്‍ഗ്രസ് 5-9
ബിജെപി 0-2

ഭാരത് 24
എംഎന്‍എഫ് 14-18
സെഡ്പിഎം 12-16
കോണ്‍ഗ്രസ് 8-16
ബിജെപി 0-2





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.