മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. മൂന്നു ഫോര്‍മാറ്റിലും വ്യത്യസ്ത നായകരുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിന് ഇറങ്ങുന്നത്.
ടെസ്റ്റ് ടീമിനെ രോഹിത് ശര്‍മ നയിക്കുമ്പോള്‍ ഏകദിന ടീമിനെ കെഎല്‍ രാഹുലും ടി20 ടീമിനെ സൂര്യകുമാര്‍ യാദവും നയിക്കും. സ്ഥിരം നായകനായ രോഹിത് ശര്‍മ വിശ്രമം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഏകദിനത്തിനും ടി20ക്കും നായകരെത്തുന്നത്.
ടെസ്റ്റ് മല്‍സരത്തിലേക്ക് രോഹിത് തിരിച്ചെത്തും. രോഹിത്തിന്റെ അഭാവത്തില്‍ നായകനാവേണ്ട ഉപനായകന്‍ ഹര്‍ദിക് പാണ്ഡ്യ ഇനിയും പരുക്കില്‍ നിന്നു മുക്തനായിട്ടില്ല. നിലവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 മല്‍സരത്തിലും സൂര്യകുമാര്‍ യാദവ് ആണ് ടീമിനെ നയിക്കുന്നത്.
പരമ്പരയില്‍ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണുള്ളത്. ഡിസംബര്‍ 10നാണ് ആദ്യ ടി20 മല്‍സരം. 12, 14 തീയതികളിലാണ് രണ്ടും മൂന്നും ടി20 മല്‍സരങ്ങള്‍. 17, 19, 21 തീയതികളിലാണ് ഏകദിനങ്ങള്‍.
രണ്ട് ടെസ്റ്റും പരമ്പരയില്‍ ഉള്‍പ്പെടുന്നു. ആദ്യ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെയും രണ്ടാം ടെസ്റ്റ് ജനുവരി മൂന്നു മുതല്‍ ഏഴുവരെയുമാണ് നടക്കുക.
ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
അയര്‍ലന്‍ഡിനെതിരായ ടി20 ടീമിലും ഇടംനേടാനായിരുന്നെങ്കിലും ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ സഞ്ജുവിനായിരുന്നില്ല. 2021 ജൂലൈയില്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു ഇതുവരെ ഇന്ത്യയ്ക്കായി 13 മല്‍സരങ്ങളില്‍ പാഡണിഞ്ഞിട്ടുണ്ട്. 55.71 ശരാശരിയില്‍ 390 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 104 ആണ് സ്‌ട്രൈക്ക് റേറ്റ്.
അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റി വ്യാഴാഴ്ച വൈകുന്നേരമാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ടെസ്റ്റ് ടീമില്‍ രോഹിത്തും കോലിയും മടങ്ങിയെത്തും. ബുംറയാണ് ഉപനായകന്‍.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാട്ടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (നായകന്‍), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹല്‍, മുകേഷ് കുമാര്‍, അവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍.
ടി20 ടീം: യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (നായകന്‍), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.
ടെസ്റ്റ് ടീം: രോഹിത് ശര്‍മ (നായകന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, കെ.എല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.