കൊല്ലം: ഓയൂരില്‍ തട്ടിക്കൊണ്ട് പോകല്‍ സംഘത്തിലുണ്ടായിരുന്ന യുവതികളില്‍ ഒരാള്‍ നഴ്‌സിങ് തട്ടിപ്പിന് ഇരയായ സ്ത്രീയെന്ന് പൊലീസിന് സൂചന ലഭിച്ചു. യുവതി നഴ്‌സിങ് കെയര്‍ടേക്കര്‍ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. നഴ്സിങ് റിക്രൂട്ട്‌മെന്റ് ചതിയില്‍പ്പെട്ടയാളാണ് യുവതിയെന്നും പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്‌ളാറ്റിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
കേസിന്റെ ആരംഭം മുതല്‍ സാമ്പത്തിക തട്ടിപ്പും നഴ്സിങ് മേഖലയിലെ റിക്രൂട്ട്‌മെന്റുകള്‍ തുടങ്ങിയവയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു. നഴ്സിങ് തട്ടിപ്പിന്റെ വിരോധം തീര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്.
തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം മൂന്നു രേഖാ ചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഇതില്‍ ഒരാള്‍ നഴ്സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.