ബെംഗളൂരുവിലെ 15 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു: സന്ദേശത്തിന്റെ ഉറവിടം തേടി പൊലീസ്

ബെംഗളൂരുവിലെ 15 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു: സന്ദേശത്തിന്റെ ഉറവിടം തേടി പൊലീസ്

ബംഗളൂരു: ബോംബ് ഭീഷണിയെ തുടര്‍ന്ന് ബംഗളൂവിലെ 15 സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും പൊലീസ് അടിയന്തരമായി ഒഴിപ്പിച്ചു. ഇ-മെയില്‍ വഴിയാണ് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണിയെത്തിയത്.

സ്‌കൂള്‍ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇന്ന് രാവിലെയാണ് 15 സ്‌കൂളുകളിലേക്കും ഇ-മെയില്‍ സന്ദേശം വന്നത്. എന്നാല്‍ പോലീസ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായ യാതൊന്നും സ്‌കൂള്‍ പരിസരങ്ങളില്‍നിന്ന് കണ്ടെത്തിയിട്ടില്ല.

ബോംബ് ഭീഷണി വന്ന സ്‌കൂളുകളിലൊന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വീടിന് സമീപമാണ്. ഡി.കെ ശിവകുമാര്‍ സ്‌കൂളുകളില്‍ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളില്‍ നിന്നാണ് ഇ മെയില്‍ സന്ദേശം വന്നിരിക്കുന്നത്.

ഭീഷണി സന്ദേശത്തിന്റെ ഉറവിടം പോലീസ് അന്വേഷിച്ചു വരുകയാണ്. കഴിഞ്ഞ വര്‍ഷവും ബെംഗളൂരുവിലെ ചില സ്‌കൂളുകള്‍ക്ക് സമാനമായ രീതിയില്‍ ഇ-മെയില്‍ വഴി ബോംബ് ഭീഷണി വന്നിരുന്നു. എന്നാല്‍, പിന്നീടുള്ള അന്വേഷണത്തില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.