തൃശൂര്‍: തൃശൂര്‍ എറവിലെ സെന്റ് തെരേസാസ് കപ്പല്‍ പള്ളിയുടെ ഫോട്ടോ കണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു 'ബ്യൂട്ടിഫുള്‍'. ലോകത്തില്‍ കപ്പലിന്റെ പൂര്‍ണമായ മാതൃകയിലുള്ള ഇന്ത്യയിലെ കപ്പല്‍ പള്ളിയുടെ ഫോട്ടോ മാര്‍പാപ്പ ആദ്യമായി കാണുകയായിരുന്നു.
കപ്പല്‍ പള്ളിയുടെയും ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയുടെയും ചിത്രമടങ്ങുന്ന ഫോട്ടോ മാര്‍പാപ്പ ആശീര്‍വദിച്ചു. മാര്‍പാപ്പയുടെ പൊതുശേഖരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സമ്മാനങ്ങളുടെ പട്ടികയില്‍ ഇനി ഈ ഫോട്ടോയും പ്രദര്‍ശിപ്പിക്കും.
എറവ് ഇടവകാംഗവും ജീസസ് മേരി ജോസഫ് (ജെഎംജെ) കോണ്‍ഗ്രിഗേഷന്‍ ഗ്ലോബല്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കോ ഓര്‍ഡിനേറ്ററുമായി വത്തിക്കാനില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ മേരി ഡെനിന്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടയിലാണ് ഫോട്ടോ മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26