ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി, ഗവർണർ രാജി വെച്ച് രാഷ്ട്രീയത്തിലിറങ്ങണം: എം.വി ഗോവിന്ദൻ

ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി, ഗവർണർ രാജി വെച്ച് രാഷ്ട്രീയത്തിലിറങ്ങണം: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ഗവർണർ രാജി വയ്ക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർ പദവിയൊഴിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങുകയാണ് നല്ലതെന്നും ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണെന്നും എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തെ തടസപ്പെടുത്തുന്ന നടപടിയാണ് ഗവർണർ സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ കാവി വൽക്കരണത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലമാക്കാൻ ഗവർണർ ശ്രമിക്കുന്നു. ‌ഗവർണർ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ കരിവാരിതേക്കുന്നു. ഗവർണർ പദവി ഒഴിയണം. ഗവർണർ രാജി വെക്കണം എന്നത് കേരളത്തിന്റെ പൊതുവികാരമാണ്. കണ്ണൂർ വി സി പുനർനിയമനം സുപ്രീം കോടതി തടഞ്ഞത് ഗവർണർ തെറ്റിദ്ധാരണ പരത്തിയത് കാരണമാണ്.

കോടതിയിൽ നിന്നുണ്ടായത് സർക്കാരിനെതിരായ വിമർശനം അല്ല. ഗവർണറുടെ നിലപാടിൽ നിന്നുകൊണ്ടാണ് കോടതിയുടെ വിമർശനം ഉണ്ടായത്. കോടതിക്ക് അങ്ങനെയൊരു വിധി പറയേണ്ടി വന്നത് ഗവർണർ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ്. നിലവിൽ ഉള്ള വിസിയെ വീണ്ടും വെക്കണമെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്.

ഗവർണർക്കെതിരെ സുപ്രീം കോടതിയുടെ നിലപാട് പുറത്ത് വന്നിരിക്കുന്നു. സുപ്രീം കോടതിയുടെ ഭരണഘടന അവകാശം തനിക്ക് ബാധകമല്ലന്ന നിലയിലാണ് അദേഹത്തിന്റെ പെരുമാറ്റം. ഗവർണർക്ക് നല്ലത് പഴയ കാലത്തെ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. ഗവർണർ രാജി വെച്ച് സംഘപരിവാർ സംഘടനാ പ്രവർത്തനം നടത്തട്ടെ. ഗവർണർ സ്വീകരിച്ചത് അനങ്ങാപ്പാറ നയമാണ്. ബില്ലുകൾ അനന്തമായി പിടിച്ചു വെയ്ക്കാൻ അധികാരമില്ലെന്നും എം വി ​ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.