വത്തിക്കാൻ സിറ്റി: വൈദിക ജീവിതത്തിന്റെ അടിസ്ഥാനം യേശുവിനോടുള്ള താദാത്മ്യമാണെന്ന ഓർമ്മപ്പെടുത്തലുമായി ഫ്രാൻസിസ് മാർപാപ്പാ. ഫ്രാൻസിലെ സെമിനാരിക്കാരുടെ സംഗമത്തിനു നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.
വൈദികൻ അർപ്പിക്കുന്ന പരിശുദ്ധ കുർബാനയിലൂടെ കർത്താവുമായുള്ള ഐക്യത്തിൽ അൾത്താരയിൽ വൈദികൻ തന്നെത്തന്നെയും, ദൈവജനത്തിന്റെ സമർപ്പണത്തെയും അർപ്പിച്ച് ക്രിസ്തുവിന്റെ ബലി സാധ്യമാക്കുന്നു. ഈ അടിസ്ഥാന സത്യങ്ങളിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പാപ്പാ സെമിനാരിക്കാരോട് ആഹ്വാനം ചെയ്തു. ഈ സ്വത്വത്തിന്റെ ഹൃദയം ബ്രഹ്മചര്യത്തിലാണെന്നു പറഞ്ഞ പാപ്പാ യേശുവിനോടുള്ള താദാത്മ്യമാണ് വൈദികൻ ഏകനായിരിക്കാൻ അടിസ്ഥാനമെന്ന് സൂചിപ്പിച്ചു.
ഫ്രാൻസിലെ സഭയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. യേശുവുമായി ശക്തവും ആധികാരികവും വ്യക്തിപരവുമായ ബന്ധം വളർത്തിയെടുക്കാൻ മാർപ്പാപ്പ അവരോട് അഭ്യർത്ഥിച്ചു. എല്ലാറ്റിനേക്കാളും യേശുവിനെ സ്നേഹിക്കുക. അപ്പോൾ എല്ലാ പ്രതിസന്ധികളിൽ നിന്നും നിങ്ങൾ വിജയിക്കുമെന്നും പാപ്പ പറഞ്ഞു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.