ആദിത്യ എല്‍ 1-ന്റെ പേലോഡുകള്‍ പ്രവര്‍ത്തനസജ്ജം; സുപ്രധാന വിവരം പുറത്തുവിട്ട് ഇസ്രോ

ആദിത്യ എല്‍ 1-ന്റെ പേലോഡുകള്‍ പ്രവര്‍ത്തനസജ്ജം; സുപ്രധാന വിവരം പുറത്തുവിട്ട് ഇസ്രോ

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1-പേടകത്തിന്റെ പേലോഡുകള്‍ പ്രവര്‍ത്തനക്ഷമമെന്ന് ഇസ്രോ. സോളാര്‍ വിന്‍ഡ് ആയോണ്‍ സ്പെക്ട്രോമീറ്റര്‍ (SWIS), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പിരിമെന്റ് (ASPEX) എന്നിവയാണ് പ്രവര്‍ത്തനക്ഷമമായത്. പേലോഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി എക്‌സിലൂടെയാണ് ഇസ്രോ പങ്കുവെച്ചത്.

SWIS പിടിച്ചെടുക്കുന്ന പ്രോട്ടോണ്‍, ആല്‍ഫ കണികകളുടെ എണ്ണത്തിലെ ഊര്‍ജ്ജ വ്യതിയാനങ്ങള്‍ വ്യക്തമാക്കുന്ന ഹിസ്റ്റോഗ്രാം ഇസ്രോ പുറത്തുവിട്ടിട്ടുണ്ട്. ആദിത്യ-എല്‍1 ബഹിരാകാശ പേടകം ജനുവരി പകുതിയോടെ ലഗ്രാഞ്ച് പേയിന്റ് 1 ല്‍ (എല്‍ 1) എത്തുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് നേരത്തെ അറിയിച്ചിരുന്നു.

ചന്ദ്രയാന്‍-3 ന്റെ വിജയകരമായ ദൗത്യത്തിന് ശേഷം സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഐഎസ്ആര്‍ഒ രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 വിക്ഷേപിച്ചത്. സൂര്യനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിന് വേണ്ടിയുള്ളതാണ് ഈ ദൗത്യം. ഏഴ് പേലോഡ്‌സ് ആണ് ആദിത്യ എല്‍ 1ല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ നിരീക്ഷിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.