ഭാരം കുറക്കാന്‍ പട്ടിണി കിടക്കണോ? അധികം കഷ്ടപ്പെടാതെ തടി കുറയ്ക്കാന്‍ കിടിലന്‍ വിദ്യ

ഭാരം കുറക്കാന്‍ പട്ടിണി കിടക്കണോ? അധികം കഷ്ടപ്പെടാതെ തടി കുറയ്ക്കാന്‍ കിടിലന്‍ വിദ്യ

ഭാരം കുറയ്ക്കാന്‍ ഓടിയും ചാടിയും പട്ടിണി കിടുന്നുമെല്ലാം കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതൊന്നും ചിലപ്പോള്‍ ഫലം ചെയ്യില്ലെന്ന് മാത്രമല്ല മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

എന്നാല്‍ അധികം കഷ്ടപ്പെടാതെ തന്നെ തടികുറക്കാന്‍ ഒരു സൂപ്പ് പരിക്ഷിച്ചാലോ. വെറുതെ എന്തെങ്കിലുമൊരു സൂപ്പ് അല്ല ഇത്. ആരോഗ്യപ്രദമാണെന്ന് മാത്രമല്ല അമിത വിശപ്പിനെ ഇത് ഇല്ലാതാക്കുകയും അതുവഴി ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാനും നിങ്ങളെ സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍ സൂപ്പ് നല്ലതാണോ?

തണുത്ത് വിറച്ച് നില്‍ക്കുമ്പോള്‍ ഒരു പാത്രം സൂപ്പ് കിട്ടിയാല്‍ കുടിക്കാത്തവരായി ആരാണുള്ളത്. സൂപ്പുകള്‍ വളരെ ആരോഗ്യപ്രദമാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ എല്ലാ സൂപ്പുകളും അങ്ങനെയല്ല കേട്ടോ. സാധാരണ ഗതിയില്‍ എല്ലാവരും കഴിക്കുന്ന സൂപ്പാണ് തക്കാളി സൂപ്പ്. എന്നാല്‍ ഇതില്‍ ക്രീം ചേര്‍ത്ത് കഴിച്ചാലോ? തെറ്റായ ഫലം ചെയ്യും. ക്രീം ഇല്ലാത്ത സൂപ്പുകളാകട്ടെ വളരെ ബോറും. ആരോഗ്യവും രുചിയും ഒരുപോലെ നല്‍കുന്ന സൂപ്പുകള്‍ വേണം തിരഞ്ഞെടുക്കാന്‍. ഇന്ന് അത്തരത്തിലുള്ള ഒരു വെജ് കോണ്‍ സൂപ്പ് പരിചയപ്പെടാം.

ശരീരഭാരം കുറയ്ക്കാന്‍ സൂപ്പ് നല്ലതാണോ എന്ന് ചോദിച്ചാല്‍ ഇത് നിങ്ങള്‍ കഴിക്കുന്ന സൂപ്പിനെ ആശ്രയിച്ചിരിക്കും എന്നതാണ് ഉത്തരം. കൃത്യമായ പോഷകങ്ങള്‍ നല്‍കുന്ന കുറഞ്ഞ കലോറിയുള്ള സൂപ്പകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അതാണ് ഏറ്റവും നല്ലത്. ഈ വെജ് കോണ്‍ സൂപ്പില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവാണെന്ന് മാതമല്ല ഉയര്‍ന്ന പ്രോട്ടീനും ഉള്ളതിനാല്‍ അത്താഴത്തിന് മികച്ചൊരു വിഭവമാണ്. കാരറ്റ്, ബ്രോക്കോളി, കാബേജ്, കോട്ടേജ് ചീസ് തുടങ്ങിയവയാണ് ഇതിന് ഉപയോഗിക്കുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് ഇവ. ഓട്‌സ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ വയറ് നിറഞ്ഞിരിക്കാനും സഹായിക്കുന്നു.

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ബീന്‍സ്, കാബേജ്, കാരറ്റ്, ബ്രൊക്കോളി, കോണ്‍ എന്നിവ നന്നായി തിളപ്പിച്ചെടുക്കാം. അതിനുശേഷം രണ്ട് ടീസ്പൂണ്‍ ഓട്‌സ് പൊടി കുറച്ച് വെള്ളത്തില്‍ ചേര്‍ത്ത് യോജിപ്പിച്ചെടുത്ത് ഇതിലേക്ക് ചേര്‍ക്കുക. അതിന് ശേഷം ആവശ്യത്തിന് ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് കൊടുക്കാം. പച്ചക്കറികള്‍ വേവുമ്പോള്‍ ഇതിലേക്ക് വെളുത്തുള്ളി, പനീര്‍ , വേവിച്ച ബ്രൊക്കോളി എന്നിവ ചേര്‍ത്ത് കൊടുത്ത് ചൂടോടെ കഴിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.