ന്യൂഡല്‍ഹി: വോട്ടെണ്ണലില്‍ ആദ്യ സൂചനകള്‍ പുറത്തു വരുമ്പോള്‍ തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം തുടരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു.
തെലങ്കാനയില്‍ കോണ്‍ഗ്രസ് ഇതിനോടകം തന്നെ രാഷ്ട്രീയ നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തെലങ്കാനയിലെ പാര്‍ട്ടി നേതാക്കളുമായി രാവിലെ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഡി.കെ ശിവകുമാറിന്റെ സാന്നിധ്യത്തില്‍ ഓണ്‍ലൈനിലൂടെ ആയിരുന്നു മീറ്റിങ്. കോണ്‍ഗ്രസ് തെലങ്കാനയില്‍ 75 മുതല്‍ 95 സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലു രവി പ്രതികരിച്ചു.
മധ്യപ്രദേശ് - 230. ഛത്തീസ്ഗഡ് - 90, തെലങ്കാന - 119, രാജസ്ഥാന്‍ - 199 സീറ്റുകളിലെ ഫലമാണ് പുറത്തു വരുന്നത്. തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാന്‍ ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബിജെപിയുമാണ് നിലവില്‍ ഭരിക്കുന്നത്. തെലങ്കാനയില്‍ ബിആര്‍എസും മിസോറമില്‍ മിസോ നാഷനല്‍ ഫ്രണ്ടുമാണ് അധികാരത്തില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.