വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി; തെലങ്കാനയില്‍ കോണ്‍ഗ്രസ്, ഛത്തീസ്ഗഡില്‍ കടുത്ത പോരാട്ടം

വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി; തെലങ്കാനയില്‍ കോണ്‍ഗ്രസ്, ഛത്തീസ്ഗഡില്‍ കടുത്ത പോരാട്ടം

ന്യൂഡല്‍ഹി: നാല് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ മധ്യപ്രദേശില്‍ ബിജെപിക്ക് മുന്‍തൂക്കം. തെലങ്കാനയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തുന്നു.

ഛത്തീസ്ഗഡില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും സംസ്ഥാനത്ത് കനത്ത പോരാട്ടമാണ് നടക്കുന്നത്. എക്സിറ്റ്പോളുകള്‍ കോണ്‍ഗ്രസിന് വിധിയെഴുതിയ ഛത്തീസ്ഗഡില്‍ കടുത്ത മത്സരം നടന്നുവെന്ന് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നു.

മധ്യപ്രദേശില്‍ തുടക്കം മുതലേ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനില്‍ ഇപ്പോള്‍ ബിജെപി മുന്നിലാണ്.

തെലങ്കാനയില്‍ എക്സിറ്റ്പോള്‍ പ്രവചനം പോലെ ഒരു അട്ടിമറി സാധ്യത ആദ്യഘട്ട ഫലസൂചനകളില്‍ നിന്ന് ലഭിക്കുന്നുണ്ട്. തുടക്കം മുതലേ കോണ്‍ഗ്രസാണ് ഇവിടെ ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ബിആര്‍എസ് രണ്ടാമതും ബിജെപി മുന്നാമതുമാണ്.

മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേക്കും തെലങ്കാനയില്‍ 119 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.