ഫത്തോര്‍ദ: ഗോവയുടെ കരുത്തിന് മുന്നില്‍ സീസണിലെ രണ്ടാം തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. റൗളിന്‍ ബോര്‍ഗസ് ആദ്യ പകുതിയുടെ അധിക സമയത്ത് നേടിയ ഏക ഗോളിനാണ് ഗോവന്‍ വിജയം. സ്‌കോര്‍= ഗോവ - 1 : ബ്ലാസ്‌റ്റേഴ്‌സ് -0.
ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷം രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രത്യാക്രമണം പുറത്തെടുത്തുവെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഗോവന്‍ പട സമര്‍ദ്ധമായി ബ്ലാസ്റ്റേഴ്‌സിനെ പ്രതിരോധിച്ചു.
മല്‍സരം ആരംഭിക്കുന്നതിന് മുന്‍പ് വരെ കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു പട്ടികയുടെ തലപ്പത്ത്. ഗോവ രണ്ടാം സ്ഥാനത്തും. അതുകൊണ്ട് തന്നെ പോയിന്റ് പട്ടികയുടെ തലപ്പത്ത് എത്താനുള്ള മല്‍സരമായാണ് ഇന്നത്തെ മല്‍സരത്തെ കണ്ടത്.
ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവില്‍ 9 മല്‍സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമുള്‍പ്പെടെ 17 പോയിന്റാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.
ഏഴ് മല്‍സരത്തില്‍ ആറ് വിജയവും ഒരു സമനിലയുമടക്കം 19 പോയിന്റോടെ ഗോവ എഫ്‌സി പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇതുവരെ കളിച്ച അഞ്ചില്‍ അഞ്ചും വിജയിച്ച മോഹന്‍ ബഗാന്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഏഴു മല്‍സരത്തില്‍ നാലു ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 13 പോയിന്റോടെ ഒഡീഷ നാലാം സ്ഥാനത്തുമുണ്ട്.
ഡിസംബര്‍ 14ാം തീയതി പഞ്ചാബിനെതിരെയാണ് കൊമ്പന്‍മാരുടെ അടുത്ത മല്‍സരം. 24ന് മുംബൈയെയും ബ്ലാസ്റ്റേഴ്‌സ് നേരിടും. 12ന് മുംബൈക്കെതിരാണ് ഗോവയുടെ അടുത്ത മല്‍സരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.