കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വരെ: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 378 കോടി രൂപ അനുവദിച്ചു

കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വരെ: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 378 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈന്‍ നിര്‍മാണത്തിന് 378.57 രൂപ അനുവദിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കല്‍ തുകയാണിത്.

11.8 കിലോ മീറ്ററാണ് രണ്ടാ ംഘട്ടത്തിന്റെ ദൈര്‍ഘ്യം. പാതയിലെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സ്റ്റേഷനുകള്‍ക്കായി ഭൂമി അളന്ന് വില നിശ്ചയിക്കാനുള്ള വിജ്ഞാപനം വന്നു. അതിന്റെയും നടപടി ഉടന്‍ പൂര്‍ത്തിയാകും.

പിങ്ക്ലൈന്‍ എന്നാണ് രണ്ടാം ഘട്ട പാതയെ വിശേഷിപ്പിക്കുന്നത്. പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തുടങ്ങി 2025 ഡിസംബറില്‍ പൂര്‍ത്തീകരിച്ച് സര്‍വീസ് ആരംഭിക്കാനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.