കരാര്‍ ലംഘിച്ചു; നല്‍കാനുള്ളത് 158 കോടി, ബൈജൂസിന് ബിസിസിഐയുടെ നോട്ടീസ്

കരാര്‍ ലംഘിച്ചു; നല്‍കാനുള്ളത് 158 കോടി, ബൈജൂസിന് ബിസിസിഐയുടെ നോട്ടീസ്

മുംബൈ: ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ് കരാര്‍ തുകയില്‍ 158 കോടി നല്‍കിയില്ലെന്ന് കാണിച്ച് ബൈജൂസിനെതിരെ നിയമനടപടിയുമായി ബിസിസിഐ. കരാര്‍ തുക നല്‍കിയില്ലെന്ന് കാണിച്ച് മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബൈജൂസ് ഗ്രൂപ്പിന് ബിസിസിഐ നോട്ടീസ് അയച്ചത്.

രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഡിസംബര്‍ 22ന് വാദം കേള്‍ക്കും.

ബിസിസിഐക്കു പുറമെ ഐസിസി, ഫിഫ അടക്കമുള്ള അന്താരാഷ്ട്ര കായിക സംഘടനകളുമായും ബൈജൂസിന് പാര്‍ട്ണര്‍ഷിപ് കരാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നും പുതുക്കാന്‍ താല്‍പര്യമില്ലെന്ന് ബൈജൂസ് ഗ്രൂപ്പ് സംഘടനകളെ അറിയിച്ചിരുന്നതായാണ് സൂചന.

മറ്റൊരു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിയമനടപടി നേരിടുകയാണ് ബൈജൂസ് ഗ്രൂപ്പ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് കമ്പനിയെന്നും സൂചനയുണ്ട്. അതേ സമയം, ബിസിസിഐയുടെ നടപടിയെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.