കാലാവസ്ഥാ വ്യതിയാനം; ഒരു ലക്ഷം കോടി ദിര്‍ഹത്തിന്റെ സഹായം പ്രഖ്യാപിച്ച് യു.എ.ഇയിലെ ബാങ്കുകള്‍

കാലാവസ്ഥാ വ്യതിയാനം; ഒരു ലക്ഷം കോടി ദിര്‍ഹത്തിന്റെ സഹായം പ്രഖ്യാപിച്ച് യു.എ.ഇയിലെ ബാങ്കുകള്‍

അബുദാബി: കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലക്ഷം കോടി ദിര്‍ഹത്തിന്റെ സഹായം പ്രഖ്യാപിച്ച് യു.എ.ഇയിലെ ബാങ്കുകള്‍. പുനരുപയോഗ ഊര്‍ജം, കൃഷി ഭൂമിയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ മേഖലകള്‍ക്ക് പണം നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയുടെ അഞ്ചാം നാള്‍ സാമ്പത്തിക മേഖലയില്‍ ഊന്നിയായിരുന്നു പ്രധാന ചര്‍ച്ച. രാജ്യത്തെ 56 ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്തവേദിയായ യു.എ.ഇ ബാങ്ക് ഫെഡറേഷനാണ് ധനസഹായം വാഗ്ദാനം ചെയ്തത്.

യു.എ.ഇയിലെ ബാങ്കുകള്‍ ഒരു ട്രില്യണ്‍ ദിര്‍ഹം സഹായമായി നല്‍കുമെന്ന് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറൈറാണ് അറിയിച്ചത്. കാലാവസ്ഥയും ആരോഗ്യവും ഒരുമിച്ച് ചര്‍ച്ചയ്‌ക്കെത്തിയ ആദ്യ ഉച്ചകോടിയാണെന്നും ബാര്‍ബഡോസ് പ്രധാനമന്ത്രി മിയാ മോട്ട്‌ലേ അഭിപ്രായപ്പെട്ടു.

ലോകബാങ്ക് മേധാവിയടക്കം ഉച്ചകോടിയില്‍ പങ്കെടുത്തു. പുനരുപയോഗ ഊര്‍ജ രംഗത്ത് ധനകാര്യ സ്ഥാപനങ്ങള്‍ മികച്ച സംഭാവന നല്‍കണമെന്ന അഭിപ്രായം ഏറ്റെടുത്തുകൊണ്ടാണ് യുഎഇ ബാങ്ക് ഫെഡറേഷന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.