ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് എയർപോർട്ടിലെ യാത്രക്കാരുടെ ക്ലിയറന്‍സ് പ്രക്രിയ സുഗമമാക്കുന്നതിനായുള്ള സ്മാർട്ട് ട്രാവൽ പദ്ധതികൾക്ക് യുഎഇ ഐഡിയാസ് 2023 അവാർഡ് ലഭിച്ചു.ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ടും,എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒ.യുമായ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തുമിന്റെ രക്ഷാകർതൃത്വലുള്ളതാണ്അവാർഡ്. പത്താം അവാർഡ് പതിപ്പിലെ 'അതിനൂതന ആശയവിഭാഗത്തിലാണ്' പുരസ്കാരം ലഭിച്ചത്.
ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥരും വ്യവസായ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു. ബയോമെട്രിക് പരിശോധനാങ്ങളുടെ സഹായത്തോടെ ചെക്ക്ഇന്‍, ഇമിഗ്രേഷന്‍,തുടങ്ങിയ നിരവധി പ്രക്രിയകൾ അതിവേഗത്തിൽ പൂർത്തീകരിക്കാനുള്ള വിവിധങ്ങളായ സംവിധാനങ്ങളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് (ജിഡിആർഎഫ്എ) നടപ്പിലാക്കിയത്.ഈ പദ്ധതികൾ കാരണം ദുബായ് എയർപോർട്ടിലെ യാത്രക്കാരുടെ ക്ലിയറന്‍സ് പ്രക്രിയ സമയം ഗണ്യമായി കുറഞ്ഞു.
ദേശീയത പ്രോത്സാഹനം,എമിറാത്തി സ്ത്രീ ശാക്തീകരണം എന്നീ വിഭാഗങ്ങളിലും ജിഡിആർഎഫ്എ ക്ക് ചടങ്ങിൽ അവാർഡ് ലഭിച്ചു. വകുപ്പ് സമഗ്രമായ എമിറേറ്റൈസേഷൻ നയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണസംവിധാനം ഇതിനകം നടപ്പിലാക്കിയതായി മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി "എമിറേറ്റൈസേഷൻ ലീഡർഷിപ്പ് മോഡൽ" എന്ന സംവിധാനവും ആരംഭിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ ശാക്തീകരണ വിഭാഗത്തിൽ ജിഡിആർഎഫ്എ-യിലെ സാലാ ഉബൈദ് ഹസനാണ് അവാർഡ് ലഭിച്ചത്. കൾച്ചറൽ ആൻഡ് ആർട്ട് വിഭാഗത്തിലാണ് പുരസ്കാരം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.