വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വനിതാ തടവുകാർക്കായി പ്രത്യേക ദിവ്യബലി അർപ്പിച്ച് അമേരിക്കയിലെ ഓസ്റ്റിൻ ബിഷപ്പ്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വനിതാ തടവുകാർക്കായി പ്രത്യേക ദിവ്യബലി അർപ്പിച്ച് അമേരിക്കയിലെ ഓസ്റ്റിൻ ബിഷപ്പ്

ടെക്സസ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഴ് വനിതാ തടവുകാർക്കായി ടെക്സസ് ജയിലിൽ പ്രത്യേക ദിവ്യബലി അർപ്പിച്ച് അമേരിക്കയിലെ ഓസ്റ്റിൻ ബിഷപ്പ് ജോ വാസ്‌ക്വസ്. ടെക്‌സസിലെ ഗേറ്റ്‌സ്‌വില്ലെയിലെ മൗണ്ടൻ വ്യൂ യൂണിറ്റ് ജയിലിൽ നടന്ന വിശുദ്ധ കുർബാനക്കു ശേഷം തടവുകാരിൽ അഞ്ച് പേർ കത്തോലിക്കാ മതം സ്വീകരിച്ചു. കാത്തലിക് പ്രിസൺ മിനിസ്ട്രി കോയലിഷൻ (സിപിഎംസി)ന്റെ ത്രിദിന സമ്മേളനത്തിന്റെ ഭാഗമായിരുന്നു വിശുദ്ധ കുർബാന.

കുർബാനക്കിടെയുള്ള വചന സന്ദേശത്തിനിടെ ധൂർത്ത പുത്രന്റെ ഉപമയെക്കുറിച്ച് ബിഷപ്പ് തടവുകാരോട് സംസാരിച്ചു. പാപികളെ തന്റെ കുടുംബത്തിലേക്ക് തിരികെ വിളിക്കുന്നതിലെ ദൈവത്തിന്റെ കരുണയെക്കുറിച്ച് പിതാവ് സംസാരിച്ചു. മുൻകാലങ്ങളിൽ എന്ത് ചെയ്തിട്ടുണ്ടെങ്കിലും മറ്റെല്ലാവരെയും പോലെ നിങ്ങളും സഭയിൽ പെട്ടവരാണ്. ഈ മതിലുകൾ നിങ്ങളെ വേർപെടുത്തിയേക്കാം, എന്നാൽ മതിലുകൾക്ക് ഒരിക്കലും ക്രിസ്തുവിനെ താഴ്ത്താൻ കഴിയില്ലെന്ന് പിതാവ് സ്ത്രീകളോട് പറഞ്ഞു.

തടവുകാരോടൊപ്പവും അവരെ അനുഗമിക്കുന്നതുമായ ഈ ശുശ്രൂഷ വളരെ പ്രധാനമാണ്. അവസാന നാളിൽ യേശു ക്രിസ്തു ഓരോരുത്തരോടും ചോദിക്കുന്ന കാര്യങ്ങളെക്കുറിച്ചും ബിഷപ്പ് സംസാരിച്ചു. ഞാന്‍ പരദേശിയായിരുന്നു നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു നിങ്ങള്‍ എന്നെ സന്ദർശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു നിങ്ങള്‍ എന്‍റെ അടുത്തു വന്നു എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ വാക്യങ്ങളും ബിഷപ്പ് ഉദ്ധരിച്ചു.

എത്ര തവണ പള്ളിയിൽ പോയി, എത്ര തവണ പ്രാർത്ഥിച്ചു എന്നൊന്നും യേശു പറഞ്ഞില്ല. മറ്റൊരാളെ നിങ്ങൾ എങ്ങനെ പരിപാലിച്ചു? എന്നതിനക്കുറിച്ചാണ് കർത്താവ് വചനത്തിലൂടെ പറഞ്ഞിരിക്കുന്നതെന്ന് പിതാവ് പറഞ്ഞു. തടവിലാക്കപ്പെട്ടവർക്ക് ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന കത്തോലിക്കർക്ക് ഒരു അടിസ്ഥാന രൂപീകരണം നൽകുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് സി.പി.എം.സി എക്സിക്യൂട്ടീവ് കോർഡിനേറ്റർ കാരെൻ ക്ലിഫ്റ്റൺ പറഞ്ഞു.

1990 കളിൽ ടെക്‌സാസിൽ തടവുശിക്ഷക്ക് വിധിക്കപ്പെട്ട നിരവധി സ്ത്രീകളെ ശുശ്രൂഷിച്ചിരുന്നു. അവരിൽ പലരും പതിറ്റാണ്ടുകളായി അവിടെയുണ്ട്. ഓസ്റ്റിൻ രൂപതയുടെ പാസ്റ്ററൽ കെയർ കോ-ഓർഡിനേറ്ററായ ഡീക്കൻ റോണി ലാസ്റ്റോവിക്കയുടെ ശ്രമങ്ങൾക്ക് നന്ദി പറയുന്നു. ഡീക്കനടക്കമുള്ളവരുടെ പ്രവർത്തനങ്ങളിൽ അഞ്ച് സ്ത്രീകൾ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

തടവിലാക്കപ്പെട്ടിരിക്കുന്ന അവരുടെ അവസ്ഥയെ സന്യാസ ജീവിതത്തിന് സമാനമായ ഒന്നായി കാണുന്നു. 90 കളിൽ മാനസാന്തരപ്പെട്ട അവരുടെ രൂപാന്തരീകരണം ഞാൻ കണ്ടു.അവർ പ്രാർത്ഥനാശീലരായ സ്ത്രീകളാണ്. അവരുടെ പ്രാർത്ഥനാ ജീവിതം വളരെ ആഴമേറിയതാണ്. അവർ കന്യാസ്ത്രീകളുടെ പ്രവർത്തനങ്ങളിലും പ്രാർത്ഥനയിലും പങ്കെടുക്കുന്നുണ്ടെന്ന് ക്ലിഫ്റ്റൺ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26