മാതാവിന്റെ ഛായാചിത്രത്തിനു മുന്നിൽ മാർപാപ്പ നാളെ സ്വർണറോസാപ്പൂ സമ്മാനിക്കും

മാതാവിന്റെ ഛായാചിത്രത്തിനു മുന്നിൽ മാർപാപ്പ നാളെ സ്വർണറോസാപ്പൂ സമ്മാനിക്കും

വത്തിക്കാൻ സിറ്റി: റോമിലെ സാന്താ മരിയ മജോറെ ബസലിക്കയിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രശസ്ത ചിത്രമായ സാലുസ് പോപ്പുലി റൊമാനിക്ക് മുൻപിൽ ഫ്രാൻസിസ് മാർപാപ്പാ സ്വർണ്ണനിറത്തിലുള്ള റോസാപ്പൂ സമ്മാനിക്കും. അമലോത്ഭവ തിരുനാൾ ദിനമായ നാളെ ഇറ്റാലിയൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് പാപ്പാ റോസാപ്പൂവ് സമാനിക്കുക.

പുരാതനമായ പാരമ്പര്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഒന്നാണ് ‘സ്വർണ റോസാപ്പൂ.’ ഇത് പാപ്പായുടെ അപ്പസ്തോലിക ആശീർവാദത്തെ പ്രതിനിധീകരിക്കുന്നതാണ്. നൂറ്റാണ്ടുകളായി ആശ്രമങ്ങൾക്കും ഭരണാധികാരികൾക്കും പ്രമുഖ വ്യക്തിത്വങ്ങൾക്കും വിശ്വാസത്തിനും പൊതു നന്മയ്ക്കും വേണ്ടിയുള്ള അവരുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി സ്വർണ റോസാപ്പൂ നൽകി ആദരിച്ചിരുന്നത് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സത്യമാണ്.

ഫ്രാൻസിസ് പാപ്പാ പരിശുദ്ധ അമ്മയുടെ ഐക്കൺ ചിത്രത്തിന് മുൻപിൽ പൂക്കൾ സമർപ്പിക്കുന്നത് ആത്മീയ പ്രാധാന്യത്തെ അടിവരയിടാനാണ്. പാശ്ചാത്യ ലോകത്തെ ഏറ്റവും പഴക്കമേറിയ മരിയൻ തീർഥാടന കേന്ദ്രമാണ് റോമിലെ മരിയ മജോറെ ബസിലിക്ക.

സ്വർണ റോസാപ്പൂ സമർപ്പിക്കുന്ന ഈ ചടങ്ങ് നാനൂറു വർഷങ്ങൾക്ക് ശേഷമാണ് 2023 ഡിസംബർ 8 ന് വീണ്ടും നടക്കുന്നത്. അതിനാൽ ചരിത്ര പ്രസിദ്ധമായ ഒരു കർമ്മത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. തന്റെ ഓരോ അപ്പസ്തോലിക യാത്രയ്ക്ക് മുൻപും പിൻപും ഈ വിശുദ്ധ ചിത്രത്തിനു മുമ്പിലെത്തി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിക്കാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.