എഡോക്സി ബിസിനസ് കോണ്ക്ലേവ് ഒമ്പതിന്

എഡോക്സി ബിസിനസ് കോണ്ക്ലേവ് ഒമ്പതിന്

ദുബായ്: കോർപറേറ്റ് ട്രെയിനിങ് രംഗത്ത് പ്രവർത്തിക്കുന്ന എഡോക്സി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ബിസിനസ് കോണ്ക്ലേവ് സംഘടിപ്പിക്കുന്നു. റീബൂട്ട് യുവർ ബിസിനസ് എന്ന പേരിൽ ഡിസംബർ ഒൻപതിന് ദുബൈ ഹിൽട്ടൻ ഹോട്ടൽ ഡബിൾട്രീയിലാണ് പരിപാടി. ബിസിനസ് പാടവവും തന്ത്രങ്ങളും നവീകരിക്കാൻ ഗൾഫ് നാടുകളിലെ വ്യവസായികളെയും സംരംഭകരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്ക്ലേവ് സംഘടിപ്പിക്കുന്നത്.

ഒമ്പതിന് ശനിയാഴ്ച രാവിലെ ഒമ്പതിന് തുടങ്ങുന്ന കോണ്ക്ലേവ് ഇന്ത്യയിലെ കോർപറേറ്റ് ട്രെയിനിങ് രംഗത്തെ പരിശീലകൻ ഷമീം റഫീഖ് നയിക്കും. തങ്ങളുടെ ബിസിനസ് രംഗങ്ങളിലെ വെല്ലുവിളികളെ നേരിടാൻ വ്യവസായികളെയും സംരംഭകരെയും പ്രാപ്തരാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എഡോക്സി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ശറഫുദ്ദീൻ മംഗലാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊണ്ക്ലേവ് രജിസ്‌ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. എഡോക്സി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴിയാണ് https://www.edoxi.com രജിസ്റ്റർ ചെയ്യേണ്ടത്. എഡോക്സി സീനിയർ ബിസിനസ്‌ മാനേജർ മുഹമ്മദ് ഫാസിൽ, ബിസിനസ് അഡ്മിനിസ്ട്രേറ്റർ അഷിത പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.