വീണ് പരിക്കേറ്റു; തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ആശുപത്രിയില്‍

വീണ് പരിക്കേറ്റു; തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ആശുപത്രിയില്‍

ഹൈദരാബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖരറാവു ആശുപത്രിയില്‍. വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടുപ്പെല്ലിന് പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയാണ് കെസിആറിനെ നഗരത്തിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 69 കാരനായ ചന്ദ്രശേഖരറാവുവിന് ശസ്ത്രക്രിയ വേണ്ടി വന്നേക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. അദേഹത്തിന്റെ ശാരീരിക സ്ഥിതി സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പിന്നീട് പുറത്ത് വിടുമെന്ന് അധികൃതര്‍ അറിയിച്ചു.

2018 മുതല്‍ രണ്ട് വട്ടം തുടര്‍ച്ചയായി തെലങ്കാന മുഖ്യമന്ത്രിയായിരുന്നു കെ. ചന്ദ്രശേഖര റാവു. മൂന്നാം മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ഇത്തവണ കളത്തിലിറങ്ങിയ ബിആര്‍എസിനിനെ സംസ്ഥാനം പിന്തുണച്ചില്ല. കോണ്‍ഗ്രസിന്റെ തേരോട്ടത്തില്‍ ബിആര്‍എസിന് അടിപതറുകയായിരുന്നു. വന്‍ ഭൂരിപക്ഷത്തില്‍ അധികാരം സ്വന്തമാക്കിയ കോണ്‍ഗ്രസ് ഇന്നലെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന എ രേവന്ത് റെഡ്ഡിയാണ് സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി. അതേസമയം തെലങ്കാനയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യ നിയമസഭ സമ്മേളനവും ഇന്ന് നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.