മാര്‍ ആലഞ്ചേരി സമാനതകളില്ലാത്ത ആത്മീയ വ്യക്തിത്വം

മാര്‍ ആലഞ്ചേരി സമാനതകളില്ലാത്ത ആത്മീയ വ്യക്തിത്വം

സാബു ജോസ്, എറണാകുളം

കൊച്ചി: ഇന്നിറങ്ങിയ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പ് സ്ഥാന ത്യാഗം ചെയ്ത വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നു.മാര്‍ ആലഞ്ചേരിയെ സഭയുടെ പ്രഥമ പാത്രിയാര്‍ക്കിസായി സഭാ സിനഡ് തിരഞ്ഞെടുത്താല്‍ അത്ഭുതപ്പെടേണ്ട.

മാര്‍ ജോര്‍ജ് ആലഞ്ചേരിയെക്കുറിച്ച് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ കത്തും എറണാകുളം രൂപതയ്ക്ക് അയച്ച വീഡിയോ സന്ദേശവും സഭാംഗങ്ങളും സമൂഹവും വിലയിരുത്തുന്നു. പുറത്തുവരുന്ന നിരവധി ലേഖനങ്ങള്‍ വിലയിരുത്തലുകള്‍ അതീവ താല്‍പര്യത്തോടെ വിശ്വാസികള്‍ വായിക്കുന്നു.

നാടിന്റെ പുരോഗതിക്കും നാനാജാതി മനുഷ്യരുടെ നന്മകള്‍ക്കുമായി അദേഹം ജീവിതം സമര്‍പ്പിച്ചു. അദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ ഒരിക്കലും മറക്കാത്ത വ്യക്തിത്വമാണ്. വിശ്വാസികള്‍ക്ക് എപ്പോഴും മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സമീപിക്കാമായിരുന്നു. അങ്ങനെ കേരളത്തില്‍ എത്ര മെത്രാന്മാരുണ്ട് ?

സീറോ മലബാര്‍ സഭയെ നയിച്ച കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ, മാര്‍ എബ്രഹാം കാട്ടുമന, കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ എന്നിവരെ പരിചയപ്പെടുവാനും ചിലരോടൊത്ത് പ്രവര്‍ത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

പിന്നീട് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പസ്‌തോലേറ്റിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുമ്പോള്‍ അഭിവന്ദ്യ ആലഞ്ചേരി പിതാവിനെ അടുത്തറിയുവാനും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുവാനും സാധിച്ചതിന്റെ സംതൃപ്തിയുണ്ട്. പ്രൊ ലൈഫ് ശുശ്രുഷകള്‍ക്ക് അദേഹം വലിയ പ്രാധാന്യം നല്‍കി.

കെസിബിസി പ്രൊ ലൈഫ് സമിതിയുടെ വലിയ കുടുംബങ്ങളെ ആദരിച്ച ജീവസമൃദ്ധി പദ്ധതി അദേഹം 2011-ല്‍ ഉദ്ഘാടനം ചെയ്തു. പിന്നീട് കാരുണ്യ കേരള സന്ദേശ യാത്രയ്ക്കും അദേഹത്തിന്റെ വലിയ പിന്തുണ ലഭിച്ചു. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ എല്ലാ ശുശ്രുഷകള്‍ക്കും വലിയ പ്രോല്‍സാഹനം നല്‍കിയ ആലഞ്ചേരി പ്രൊ ലൈഫ് അപ്പസ്‌തോലേറ്റിന്റെ ആപ്തവാക്യമായി ആലഞ്ചേരി നിര്‍ദേശിച്ചത് ജറമിയ 1;5 ആയിരുന്നു. അത് ഇപ്രകാരമായിരുന്നു: മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിന് മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിന് മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിന് മുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്ക് പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചെന്നായിരുന്നു.

കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി മുകര്‍ക്കും, ബധിരര്‍ക്കും, കാഴ്ച്ചാ പരിമിതിയുള്ളവര്‍ക്കും വേണ്ടി പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും കൂട്ടായ്മയും നടത്തുവാന്‍ എല്ലാ പിന്തുണയും വലിയ പിതാവ് നല്‍കി. അതില്‍ മുഴുവന്‍ സമയവും പങ്കെടുക്കുകയും ചെയ്തു. എല്ലാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗവും നിരവധി ചര്‍ച്ചകളുടെയും സംവാദത്തിന്റെയും വേദികളായിരുന്നു. അതോടൊപ്പം എല്ലാവര്‍ക്കും സംസാരിക്കുവാന്‍ സമയം അനുവദിക്കുകയും ചെയ്യും.

രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവായി കരുത്തും കൃപയും നിറഞ്ഞ ആത്മീയ ആചാര്യനായി ഇനിയും നമ്മോടൊപ്പമുണ്ടാകട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.