കൊച്ചി: ഇന്‍ഫാം എന്ന കര്‍ഷക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ടതും ഊര്‍ജ്ജസ്വലമാക്കേണ്ടതും കാലത്തിന്റെ ആവശ്യമാണന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ജനുവരി 15 ഇന്‍ഫാം കര്‍ഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ബിഷപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍.
എല്ലാ രൂപതകളും ഇടവകകളും കര്‍ഷക ദിനം സമുചിതമായി ആചരിക്കുവാനുള്ള ക്രമീകര ണങ്ങള്‍ ചെയ്യണം. ഇന്‍ഫാം യൂണിറ്റുകള്‍ ഇല്ലാത്ത എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും യൂണിറ്റുകള്‍ ആരംഭിക്കുവാന്‍ രൂപതാ ഡയറ ക്ടര്‍മാരും ഇടവക വികാരിമാരും മുന്‍കൈ എടുക്കണം. കര്‍ഷക ദിനത്തോടനുബന്ധിച്ച് കാര്‍ഷിക സെമിനാറുകള്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍, വെബിനാറുകള്‍ തുടങ്ങി യവ നടത്തണം. മാതൃകാ കര്‍ഷകരെ ആദരിക്കുവാനും പുതുതലമുറയെ കാര്‍ഷിക വൃത്തി പ്രോത്സാഹിപ്പിക്കുവാനും ഉതകുന്ന പരിപാടികള്‍ സംഘടിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കുലര്‍ ആഹ്വാനം ചെയ്യുന്നു.
രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകര്‍. പാടത്തും പറമ്പിലും രാപകലില്ലാതെ അധ്വാ നിക്കുന്ന കര്‍ഷകന്റെ വിയര്‍പ്പിന്റെ ഫലമാണ് അന്നം. വൃക്തികളും കുടുംബങ്ങളും രാഷ്ട്രം മുഴുവനും കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ആഹരിച്ച് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ പിന്‍ബലമില്ലാതെ ഒരു വ്യവസാ യവും വികസനവും സാധ്യമല്ല. ദൈവത്തെപ്പോലും ഒരു പ്രാപഞ്ചിക കര്‍ഷക നായി ചിത്രീകരിക്കുന്ന 65ാം സങ്കീര്‍ത്തനം ഫലത്തില്‍ കാര്‍ഷിക വൃത്തിയുടെ ദൈവിക ഭാവത്തെയാണ് വെളിപ്പെടുത്തുന്നത് .
അടുത്ത കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കാഷിക മേഖലയില്‍ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ രാജ്യത്തെ സാധാരണ കര്‍ഷകനുമേല്‍ കനത്ത പ്രഹരമാണ് ഏല്‍പി ച്ചിരിക്കുന്നത്. കൃഷി വിശുദ്ധമായ ഒരു ജീവിതവൃത്തിയായി കണക്കാക്കുന്ന കോടിക്ക ണക്കിന് മനുഷ്യരുള്ള ഈ രാജ്യത്തിന്റെ ഭരണകര്‍ത്താക്കള്‍ നമ്മുടെ കാര്‍ഷിക പാരമ്പര്യത്തെ കോര്‍പ്പറേറ്റ് വ്യവസായ ഭീമന്‍മാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള ശ്രമ മാണ് പുതിയ നിയമങ്ങള്‍ പ്രഖ്യാപിക്കുക വഴി നടത്തിയത്.
അന്നമുണ്ടാക്കുന്നവരുടെ അന്നം മുട്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രാജ്യമെമ്പാ ടുമുള്ള കര്‍ഷക ജനത ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന്റെ ചിത്രമാണ് ഇക്കഴിഞ്ഞ നാളുക ളില്‍ ഡല്‍ഹിയില്‍ നാം കണ്ടത്. സംഘടിക്കാനും സമരം ചെയ്യാനും സമയമില്ലാത്ത കര്‍ഷകര്‍, കൃഷിയിടങ്ങള്‍ വിട്ട് തെരുവുകളിലേക്കിറങ്ങിയത് നിശബ്ദരായിരുന്നാല്‍ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. നിരവധി സ്വത ന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണ് ഈ സമരത്തെ നയിച്ചത്.
അസംഘടിത രായ കര്‍ഷകര്‍ തങ്ങള്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു കഴിഞ്ഞു. നിശബ്ദമായി അദ്ധ്വാനിക്കുന്ന കര്‍ഷകന്റെ ശബ്ദമാകാന്‍ രണ്ട് പതിറ്റാണ്ടു മുമ്പ് സ്ഥാപിതമായ കര്‍ഷക സംഘടനയാണ് ഇന്‍ഫാം. കര്‍ഷകരോടൊപ്പം നിന്ന് കര്‍ഷക രുടെ പ്രശ്നങ്ങള്‍ സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്താനും കര്‍ഷകര്‍ക്ക് അനുകൂല മായ നിരവധി തീരുമാനങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞ കാലങ്ങളില്‍ ഇന്‍ഫാമിന് കഴിഞ്ഞിട്ടുണ്ട്.
രാജ്യമെമ്പാടുമുള്ള കര്‍ഷക ജനത സംഘടിക്കാനും ഒന്നിച്ച് നിന്ന് അവ കാശങ്ങള്‍ക്കുവേണ്ടി പോരാടാനും സന്നദ്ധരായിരിക്കുമ്പോള്‍ കേരളത്തിലെ കര്‍ഷക ജനതയും ഉണര്‍ന്നെഴുന്നേല്‍ക്കേണ്ടതുണ്ട്. ഈ കര്‍ഷക മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ മത, രാഷ്ട്രീയ ഭേദമന്യേ സകല കര്‍ഷകരെയും ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഒരു സ്വത്രന്ത കര്‍ഷക സംഘടന എന്ന നിലയില്‍ ഇന്‍ഫാമിന് സാധിക്കും.
കേരളത്തിലെ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന വന്യമൃഗ ശലൃത്തിനെ തിരേ ഇന്‍ഫാം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിരന്തരമായി നല്‍കിയ നിവേദന ങ്ങളുടെയും വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകളുടെയും ഫലമായി വിവിധ സ്ഥല ങ്ങളില്‍ സൗരോര്‍ജ്ജ വേലികള്‍, ആനമതിലുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാനാരംഭിക്കു കയും കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള ഉത്തരവുണ്ടാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇനിയും ഈ വിഷയത്തില്‍ സര്‍ക്കാരുകള്‍ കര്‍ഷക പക്ഷത്ത് നിന്നു കൊണ്ടുള്ള തീരുമാനങ്ങള്‍ കൈക്കെള്ളേണ്ടതുണ്ട്. അതിനുള്ള സമ്മര്‍ദ്ദം ഇന്‍ഫാം തുടര്‍ന്നുകൊണ്ടാണിരിക്കുന്നത്.
നിരവധി കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വന്യമൃഗ സങ്കേത ങ്ങള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിച്ച വിഷയത്തില്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ വിവിധ കര്‍ഷക സംഘടനകള്‍ ചേര്‍ന്നു നടത്തിയ സമരങ്ങളും സമ്മര്‍ദ്ദങ്ങളും പുനര്‍വി ചിന്തനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചു. നിശബ്ദരായിരുന്നാല്‍ കര്‍ഷകന്റെ ഭൂമി കയ്യേ റുന്നതിനോ കുടിയിറക്കിവിടുന്നതിനോ സര്‍ക്കാരുകള്‍ മടിക്കില്ല എന്നതിന്റെ തെളിവാണ് ബഫര്‍ സോണ്‍ വിഷയം.
എന്നാല്‍ കര്‍ഷകര്‍ ഒന്നിച്ചുനിന്നാല്‍ കരിനിയ മങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനാവുമെന്ന് ബഫര്‍ സോണ്‍ വിഷയത്തിലുള്ള ഇടപെടലുകളും ഡല്‍ഹിയിലെ കര്‍ഷക സമരവും നമ്മെ ബോധ്യപ്പെടുത്തുകയാണ്. ഇന്‍ഫാം കുറേക്കാലമായി മുന്നോട്ടുവച്ചിട്ടുള്ള ആശയമായ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനികളും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളായി കാര്‍ഷിക വിഭവങ്ങളെ മാറ്റാ നുള്ള സംരംഭങ്ങളും ക്രേന്ദ സര്‍ക്കാര്‍ ഉത്തേജക പാക്കേജിന്റെ ഭാഗമായി പ്രോത്സാഹി പ്പിക്കാന്‍ തീരുമാനിച്ചത് ശുഭോദര്‍ക്കമായ കാര്യമാണ്.
വിവിധ രൂപതകളുടെ നേതൃത്വ ത്തില് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കര്‍ഷ കര്‍ക്കൊപ്പം നില്‍ക്കാനും അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കാനു മുള്ള ഇത്തരം സംരംഭങ്ങളെ ബഹുജന പിന്തുണ നല്‍കി പ്രോത്സാഹിപ്പിക്കുവാന്‍ ഇന്‍ഫാം മുന്‍ പന്തിയിലുണ്ടാകും. കര്‍ഷക സംഘടനകളെ തളര്‍ത്തുകയും ഇല്ലാതാക്കുകയും ചെയ്യുക എന്നത് ഭരണകൂട ങ്ങളുടെയും കോര്‍പ്പറേറ്റ് മുതലാളിമാരുടെയും അജണ്ടയാണ്.
കര്‍ഷകരെ ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് എപ്പോഴും വിലങ്ങു തടിയായി നില്‍ക്കു ന്നതും അവരുടെ കുടില പദ്ധതികളെ തകര്‍ക്കുന്നതും കര്‍ഷകന്റെ സംഘടിത ശക്തി യാണ്. കര്‍ഷക സംഘടനകള്‍ ദൂര്‍ബലമാവുകയോ തകരുകയോ ചെയ്താല്‍ കര്‍ഷ കര്‍ അടിമകളാകാമെന്നും നിരാലംബരായിത്തീരുമെന്നതും ചരിത്രം നമ്മെ പഠിപ്പിക്കു ന്നുണ്ടെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.