ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ ഏറ്റമധികം അതിക്രമങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തും മധ്യപ്രദേശ് മൂന്നാം സ്ഥാനത്തുമാണ്.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ 57,428 കുറ്റകൃത്യങ്ങളാണ് ദളിതര്‍ക്കെതിരെ നടന്നത്. ഇതില്‍ ഉത്തര്‍ പ്രദേശില്‍ മാത്രം 15,368 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമതുള്ള രാജസ്ഥാനില്‍ 8,752 കുറ്റകൃത്യങ്ങളും മധ്യപ്രദേശില്‍ 7,733 കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നാലാം സ്ഥാനത്തുള്ള ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്തത് 6,509 കേസുകളാണ്.
ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മധ്യപ്രദേശ് ആണ് ഒന്നാമത്. 2979 കുറ്റകൃത്യങ്ങള്‍ മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രാജസ്ഥാന്‍ (2521), ഒഡീഷ (773) എന്നീ സംസ്ഥാനങ്ങള്‍ അടുത്ത സ്ഥാനങ്ങളിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.