കൊച്ചി: കോടതിക്കുള്ളിലും പുറത്തും ഒരു കേസിന്റെ പിന്നിലെ നൂലാമാലകള്‍ എന്തൊക്കെ ആയിരിക്കുമെന്ന് വ്യക്തമായി കാട്ടിത്തരുന്ന ഒരു ചിത്രമാണ് ജീത്തു ജോസഫ് - മോഹന്‍ലാല്‍ ടീമിന്റെ നേര്. പൂര്‍ണമായും ഒരു കോടതി മുറി ഡ്രാമയായി വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പ്രകാശനം ചെയ്തിരിക്കുന്നു. വളരെക്കുറച്ച് സമയം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയിലര്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഈ മാസം 21 ന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.
തിരുവനന്തപുരത്തെ തുമ്പ പൊലീസ് സ്റ്റേഷനില്‍ നടന്ന ഒരു കേസാണ് ഈ ചിത്രത്തിലൂടെ വിശകലനം ചെയ്യുന്നത്. ഈ സസ്‌പെന്‍സ് ത്രില്ലറിന്റെ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുടനീളം പ്രകടമാകുന്നതായി ട്രെയിലറില്‍ വ്യക്തമാക്കുന്നു.
വര്‍ഷങ്ങളായി കേസ് ഏറ്റെടുക്കാത്ത ഒരു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ വിജയ മോഹന്‍ ഒരു കേസ് അറ്റന്‍ഡ് ചെയ്യാന്‍ എത്തുന്നതും ഈ ചിത്രത്തിന്റെ സംലര്‍ഷം വര്‍ദ്ധിപ്പിക്കുന്നതായി കാണാം. ഇതിനകം കേരളത്തില്‍ ഒരു കോടതി രാത്രി സിറ്റിങ് നടത്തുന്നു എന്ന അസാധാരണമായ സംഭവമാണ് ഇവിടെ നടക്കുന്നത്.
ശരിക്കും നീതിക്കും വേണ്ടിയുള്ള നിയമ പോരാട്ടത്തിന്റെ പുതിയ മുഖങ്ങള്‍ ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായി എത്തുന്നത് മോഹന്‍ലാലാണ്.
പ്രിയാമണി, സിദിഖ്, നന്ദു എന്നിവരും അഭിഭാഷകരായ ഈ ചിത്രത്തില്‍ വിഷമിട്ടിരിക്കുന്നു. ജഗദീഷ് തികച്ചും വ്യത്യസ്ഥമായ വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഗണേഷ് കുമാര്‍, അനശ്വര രാജന്‍, മാത്യു വര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ, ശാന്തി മായാദേവി, ശ്രീ ധന്യ, രമാദേവി, രശ്മി അനില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശി കുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് ക്കുറുപ്പും എഡിറ്റിങ് വി.എസ്.വിനായകുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.