ബിഎസ്പിയെ ഇനി 28 കാരന്‍ ആകാശ് നയിക്കും: തന്റെ പിന്‍ഗാമിയായി മരുമകനെ പ്രഖ്യാപിച്ച് മായാവതി

ബിഎസ്പിയെ ഇനി 28 കാരന്‍ ആകാശ് നയിക്കും: തന്റെ പിന്‍ഗാമിയായി മരുമകനെ പ്രഖ്യാപിച്ച് മായാവതി

ന്യൂഡല്‍ഹി: ബിഎസ്പിയിലെ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് പാര്‍ട്ടി മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. തന്റെ അനന്തരവനായ ആകാശ് ആനന്ദയാരിക്കും ബിഎസ്പിയിലെ തന്റെ പിന്തുടര്‍ച്ചക്കാരനെന്ന് മായാവതി ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഞായറാഴ്ച ലക്നൗവില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. മറ്റ് പല മുതിര്‍ന്ന നേതാക്കളും ഉണ്ടെന്നിരിക്കെയാണ് 28 കാരനായ ആകാശ് ആനന്ദിന്റെ കൈകളിലേക്ക് മായാവതി ബിഎസ്പിയുടെ അധികാരം കൈമാറുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ പാര്‍ട്ടി കാര്യങ്ങളുടെ ചുമതല വഹിച്ച് വരികയായിരുന്നു ആകാശ് ആനന്ദെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ്പി രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാതിരുന്ന വ്യക്തിയാണ് ആകാശ് ആനന്ദ്. 2022 ല്‍ രാജസ്ഥാനിലെ അജ്മീറില്‍ നടത്തിയ പദ യാത്രയിലും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ചര്‍ച്ചകളിലും മാത്രമായിരുന്നു ഇതിന് മുമ്പ് അദേഹം സജീവമായിരുന്നത്.

2016ല്‍ ബിഎസ്പിയില്‍ ചേര്‍ന്ന ആനന്ദ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ താര പ്രചാരകരുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു. അതേസമയം തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അദേഹം അത്ര സ്വീകാര്യനുമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.