ഡര്‍ബന്‍: ഇന്ത്യയുടെ ദക്ഷിണാഫ്രിക്ക പര്യടനത്തിന് ടി20 മല്‍സരത്തോടെ ഇന്ന് തുടക്കം. സൂര്യകുമാര്‍ യാദവ് ആണ് ടി20 ടീമിനെ നയിക്കുന്നത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഉപനായകന്‍. ഇന്ത്യന്‍ സമയം വൈകുന്നേരം 7.30ന് ഡര്‍ബനിലാണ് മല്‍സരം ആരംഭിക്കുക.
ആദ്യ ടി20യില്‍ ഗില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ഓഗസ്റ്റില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം ഇതുവരെ താരം ടീം ഇന്ത്യയ്ക്കായി മല്‍സരത്തിന് ഇറങ്ങിയിട്ടില്ല. ഗില്‍ മടങ്ങിയെത്തുന്നതോടെ റുതുരാജ് ഗെയ്ക് വാദിനോ യശസ്വി ജയ്‌സ്വാളിനോ പുറത്തിരക്കേണ്ടി വരും.
കഴിഞ്ഞ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 മല്‍സരത്തില്‍ മികച്ച ഫോമിലായിരുന്നു റുതുരാജ് ഗെയ്ക് വാദ്. ഒരു സെഞ്ചുറിയടക്കം 223 റണ്‍സാണ് റുതുരാജ് അടിച്ചുകൂട്ടിയത്. മറുവശത്ത് മികച്ച സ്‌ട്രോക്ക് പ്ലേ പുറത്തെടുത്ത ജയ്‌സ്വാള്‍ 138 റണ്‍സ് നേടി. 170 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ജയ്‌സ്വാളിന്റെ ബാറ്റിംഗ്.
ഓസീസിനെതിരെ വലിയ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച തുടക്കം നല്‍കാന്‍ ജയ്‌സ്വാളിന് സാധിച്ചിരുന്നു. ന്യൂ ബോള്‍ ബൗളര്‍മാരെ ഭയം കൂടാതെ നേരിട്ട ജയ്‌സ്വാള്‍ പവര്‍പ്ലേയില്‍ ഇന്ത്യയുടെ റണ്‍നിരക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായിരുന്നു.
മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവസാന പതിനൊന്നില്‍ തിലക് വര്‍മയ്ക്ക് ഇന്നും അവസരം കിട്ടാന്‍ സാധ്യത കുറവാണ്.
സ്‌ക്വാഡ്
യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് വര്‍മ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.