ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; കെ.എം.സി.സി - മാസ് കൂട്ടുമുന്നണിക്ക് തകർപ്പൻ വിജയം

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; കെ.എം.സി.സി - മാസ് കൂട്ടുമുന്നണിക്ക് തകർപ്പൻ വിജയം

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ്, സി.പി.എം കൂട്ടുമുന്നണിയായ ജനാധിപത്യ മുന്നണി മികച്ച വിജയം നേടി. എതിര്‍പക്ഷത്തുള്ള കോണ്‍ഗ്രസ് സംഘടനയായ ഇന്‍കാസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണി മാനേജിങ് കമ്മിറ്റിയിലേക്ക് ഒരുസീറ്റ് മാത്രം ലഭിച്ചു.

പ്രസിഡന്റ് ആയി നിസാര്‍ തളങ്കര തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി മാസിലെ പി.ശ്രീപ്രകാശ് വിജയിച്ചു. കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണിക്ക് കീഴിൽ പ്രസിഡ‍ന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മുൻ പ്രസിഡന്റ് ഇ.പി.ജോൺസണെയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ പ്രസി‍ഡന്റ് അഡ്വ.വൈ.എ റഹീമിനേയുമാണ് പരാജയപ്പെടുത്തിയത്.

കാസർകോട് തളങ്കര സ്വദേശിയാണ് നിസാർ. മുൻ കേരള നിയമസഭാ സ്പീക്കർ പി. രാമകൃഷ്ണന്റെ സഹോദരനാണ് പൊന്നാനി സ്വദേശിയായ ശ്രീപ്രകാശ്. ഇവരടക്കം ആകെ 46 പേരാണ് സ്ഥാനാർഥികളായുണ്ടായിരുന്നത്. ബിജെപി ആഭിമുഖ്യമുള്ള ഐപിഎഫ് പ്രതിനിധികളും മത്സരിച്ചിരുന്നു. ഇവർക്ക് ആർക്കും വിജയിക്കാൻ സാധിച്ചില്ല.

2400 പേർക്കാണ് ഇന്ത്യൻ അസോസിയേഷനിൽ വോട്ടവകാശമുള്ളത്. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അവസാനിക്കുകയും രാത്രി വൈകി വോട്ടെണ്ണൽ പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.