യു ആർ ദ മോസ്റ്റ് ഇംപോർട്ടന്റ് ഫോറം സംഘടിപ്പിച്ചു; 2006 മുതൽ ദുബായിലേക്കുള്ള സന്ദർശക പ്രവാഹത്തെ ഫോറത്തിൽ വിശകലനം ചെയ്തു

യു ആർ ദ മോസ്റ്റ് ഇംപോർട്ടന്റ് ഫോറം സംഘടിപ്പിച്ചു; 2006 മുതൽ ദുബായിലേക്കുള്ള സന്ദർശക പ്രവാഹത്തെ ഫോറത്തിൽ വിശകലനം ചെയ്തു

ദുബായ്: ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ഡിആർഎഫ്‌എ) ഫങ്ഷണൽ, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരെ പങ്കെടുപ്പിച്ച് കൊണ്ട് യു ആർ ദ മോസ്റ്റ് ഇംപോർട്ടന്റ് എന്ന പേരിൽ ഫോറം സംഘടിപ്പിച്ചു. ചടങ്ങിൽ 2006 മുതൽ 2023 വരെയുള്ള വർഷങ്ങൾക്കിടയിയിൽ ദുബായ് ജിഡിആർഎഫ് എ യിൽ സംഭവിച്ച ഗുണപരമായ പരിവർത്തനങ്ങളും നേട്ടങ്ങളും ചടങ്ങ് അവലേഖനം ചെയ്തു.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഫോറം മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥർ അടക്കം രണ്ടായിരത്തിലധികം പേർ പരിപാടിയിൽ സംബന്ധിച്ചു.

"ഭൂതകാലത്തിനും വർത്തമാനത്തിനും ഇടയിൽ "എന്ന തലക്കെട്ടിൽ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിലയിരുത്തിയുള്ള ശ്രദ്ധേയമായ വീഡിയോ പരിപാടിയിൽ പ്രദർശിപ്പിച്ചു.2006 മുതൽ ദുബായിലേക്കുള്ള സഞ്ചാരികളുടെ കുതിപ്പുകൾ വീഡിയോയിൽ വിശദീകരിച്ചു.ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വഴിയുള്ള യാത്രക്കാരുടെ എണ്ണം മൂന്ന് ദശലക്ഷത്തിലധികമായിരുന്നു. എന്നാൽ 2023-ൽ അത് 44 ദശലക്ഷത്തിലധികമായി വർദ്ധിച്ചു.

ഇത്തരത്തിൽ ഹത്ത അതിർത്തിയിലൂടെയുള്ള യാത്രക്കാരുടെ കണക്കും വെളിപ്പെടുത്തി 2006 ൽ 242,203 യാത്രക്കാരാണ് അതിർത്തി കടന്നു വന്നത്. എന്നാൽ 2023 ൽ അത് മൂന്നു ദശലക്ഷമായി ഉയർന്നുവെന്ന് വീഡിയോയിൽ പറയുന്നു. ഈ കാലയളവിൽ രാജ്യാന്തര തലങ്ങളിലും പ്രാദേശിക തലത്തിലുമായി 170 ശ്രദ്ധേയമായ അവാർഡുകളാണ് വകുപ്പ് നേടിയത്. 2023 ൽ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരുടെ തൊഴിൽ സന്തോഷ സൂചിക 94.2%മായി വർദ്ധിച്ചുവന്ന് വീഡിയോയിൽ പറയുന്നു.

തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നിർദ്ദിഷ്ട നേട്ടങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുന്നതിനും സുപ്രധാന ഘടകമാണ് മനുഷ്യവിഭവശേഷി. ഉത്സാഹം, സർഗ്ഗാത്മകത, മികവ് എന്നിവയുടെ ചട്ടക്കൂടിൽ ഭാവിയിലേക്ക് മുന്നോട്ട് പോകാനും,നവ ദുബായിയെ സ്ഥാപിക്കാൻ , ഓരോ ജീവനക്കാരനും അവന്റെ തൊഴിൽ മേഖലയിൽ പ്രധാനിയാണെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ചടങ്ങിനെ അഭിസംബോധനം ചെയ്തു കൊണ്ട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.