ജിദ്ദ: സൗദി വേദിയാകുന്ന ഫിഫ ക്ലബ് ലോകകപ്പ് 2023ന് ജിദ്ദയില്‍ ഇന്ന് തുടക്കം കുറിക്കും. ഡിസംബര്‍ 22 വരെ നീണ്ടു നില്‍ക്കുന്ന ലോക മത്സരത്തിലേക്ക് വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഏഴ് ടീമുകളാണ് മാറ്റുരക്കാനെത്തുന്നത്. സൗദി കായിക മന്ത്രാലയവും ഫിഫയും വിപുലമായ ഒരുക്കമാണ് പൂര്‍ത്തിയാക്കിയത്.
ലോക ഫുട്ബാള്‍ താരങ്ങളെയും ആരാധകരെയും സ്വീകരിക്കാന്‍ ജിദ്ദ നഗരം ഒരുങ്ങിക്കഴിഞ്ഞു. ഫിഫ ക്ലബ് ലോകകപ്പിനെ സ്വാഗതം ചെയ്ത് 'ആരാധകര്‍ക്ക് സ്വാഗതം' എന്നെഴുതിയ ബോര്‍ഡുകള്‍ തെരുവുകളിലും വിമാനത്താവളത്തിലും സ്ഥാപിച്ചിട്ടുണ്ട്.
ജിദ്ദ വിമാനത്താവളം ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളെയും ആരാധകരെയും സ്വീകരിക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി. ഏഴ് ക്ലബുകളുടെ ഔദ്യോഗിക നിറങ്ങളും മുദ്രകളുമായി സ്വാഗത ബോര്‍ഡുകള്‍ ഉയര്‍ന്നുകഴിഞ്ഞു.
ടീമുകളെയും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന സ്പോര്‍ട്സ് ക്ലബുകളില്‍ നിന്നുള്ള പ്രധാന വ്യക്തികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ടൂര്‍ണമെന്റ് ടിക്കറ്റ് നേടിയവര്‍ എന്നിവരെയും സ്വീകരിച്ച് യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ 'ഫാസ്റ്റ് ട്രാക്ക്' സേവനവും ഒരുക്കിയിട്ടുണ്ട്.
കായിക മന്ത്രാലയത്തില്‍ നിന്നുള്ള ജീവനക്കാരുള്‍പ്പെടുന്ന ഇന്‍ഫര്‍മേഷന്‍ കൗണ്ടറും വിവിധ ഭാഷകളില്‍ ആളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബാള്‍ ടീമുകളെയും ആരാധകരെയും സ്വീകരിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ജിദ്ദ എയര്‍പ്പോര്‍ട്ട് സി.ഇ.ഒ അയ്മന്‍ ബിന്‍ അബ്ദുല്‍ അസീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.