തൊഴില്‍ നിയലംഘന പിഴ പരിഷ്‌കരിച്ച് സൗദി അറേബ്യ

തൊഴില്‍ നിയലംഘന പിഴ പരിഷ്‌കരിച്ച് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയില്‍ സ്ഥാപനങ്ങളിലെ തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കിയത്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ സ്ഥാപനങ്ങളുടെ വലിപ്പത്തിനും നിയമ ലംഘനങ്ങളുടെ സ്വഭാവത്തിനും അനുസരിച്ചായിരിക്കും പിഴ ചുമത്തുക. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്നായി തരം തിരിച്ചാണ് സ്ഥാപനങ്ങളുടെ വലിപ്പം കണക്കാക്കുന്നത്. തൊഴിലാളികളുടെ എണ്ണം അമ്പതോ അതില്‍ കൂടുതലോ ആണെങ്കില്‍ എ വിഭാഗത്തിലും, 21 മുതല്‍ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ബി വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

20 തൊഴിലാളികളോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സി കാറ്റഗറിയിലാണ് വരിക. നിയമലംഘനങ്ങളുടെ ഗൗരവത്തിനനുസരിച്ച് ഗൗരവമേറിയത്, ഗൗരവം കുറഞ്ഞത് എന്നിങ്ങനെ രണ്ടു തരം പിഴകളാണ് നിശ്ചയിച്ചിട്ടുള്ളത്. തൊഴില്‍ വിപണി കൂടുതല്‍ മെച്ചപ്പെടുത്തതിന്റെ ഭാഗമാണ് പുതിയ മാറ്റങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.