ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കുമായി (ഇവിഎം) 3,147.92 കോടി രൂപയുടെ അധിക ഫണ്ടിനായി കേന്ദ്രം പാര്‍ലമെന്റിന്റെ അനുമതി തേടി.
നിയമ മന്ത്രാലയത്തിനുള്ള ഗ്രാന്റിനുള്ള അനുബന്ധ ഡിമാന്‍ഡ് അനുസരിച്ച്, 'തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വിഹിതത്തിന്റെ ബാധ്യത തീര്‍ക്കാന്‍' 2,536.65 കോടി രൂപയും ഇവിഎമ്മുകളുടെ പരിശോധനയ്ക്കും പരിപാലനത്തിനുമായി 36.20 കോടി രൂപയും ഇവിഎം സംഭരണത്തിനായി 575.07 കോടി രൂപയുമാണ് പറയുന്നത്.
ഇത് പാര്‍ലമെന്റ് പാസാക്കി കഴിഞ്ഞാല്‍, 2023-2024 ലെ ബജറ്റ് എസ്റ്റിമേറ്റില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി നിയമ മന്ത്രാലയത്തിന് അനുവദിച്ച 2,183.78 കോടി രൂപയ്ക്ക് പുറമേ വരും മേല്‍ തുക. ഇതുപ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പിലെ മൊത്തം നിര്‍ദ്ദിഷ്ട ചെലവ് 5,331.7 കോടി രൂപയായി മാറും.
ഫെബ്രുവരിയില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഇവിഎമ്മുകള്‍ക്കായി 1891.78 കോടി രൂപയും ലോക്സഭാ തിരഞ്ഞെടുപ്പിന് 180 കോടി രൂപയും വോട്ടര്‍ ഐഡി കാര്‍ഡിന് 18 കോടി രൂപയും മറ്റ് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 94 കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.