ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് കണക്കുകള്‍. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഡിജിസിഎ കണക്ക് പ്രകാരം ഷാര്‍ജ-തിരുവനന്തപുരം റൂട്ടില്‍ 1.16 ലക്ഷം പേരാണ് യാത്ര ചെയ്തത്. രണ്ടാം സ്ഥാനത്ത് കൊച്ചിയും (88689) മൂന്നാം സ്ഥാനത്ത് ഡല്‍ഹിയുമാണ് (77859).
ഒരു മാസം ശരാശരി 39000 പേരാണ് നിലവില്‍ തിരുവനന്തപുരം-ഷാര്‍ജ റൂട്ടില്‍ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10 ശതമാനമാണ് വര്‍ധനവ്.
എയര്‍ അറേബ്യ പ്രതിദിനം രണ്ട് സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവര്‍ ഓരോ സര്‍വീസുകളും ഈ റൂട്ടില്‍ നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം-ഷാര്‍ജ റൂട്ടിനെ ജനപ്രിയമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.