അബുദാബി: അബുദാബിയിലെ ബസുകള്‍ക്ക് ഏകീകൃത ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്. ലക്ഷ്യസ്ഥാനത്തെത്താന്‍ ഒന്നിലേറെ ബസുകളില്‍ കയറി യാത്ര ചെയ്യേണ്ട സാഹചര്യത്തില്‍ ഇനി മുതല്‍, അടിസ്ഥാന നിരക്കായ രണ്ട് ദിര്‍ഹം ഒറ്റത്തവണ നല്‍കിയാല്‍ മതി.
പിന്നീടുള്ള ഒരോ കിലോമീറ്ററിനും അഞ്ച് ഫില്‍സ് വീതം നല്‍കണം. ഇത്തരത്തില്‍ ഒരു വശത്തേക്കുള്ള യാത്രനിരക്ക് പരമാവധി അഞ്ച് ദിര്‍ഹമായി നിജപ്പെടുത്തി. നഗരത്തില്‍ നിന്ന് എമിറേറ്റിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും തിരിച്ചും പല ബസുകളിലായി യാത്രചെയ്യുമ്പോള്‍ പലതവണ രണ്ട് ദിര്‍ഹം വീതം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ നിശ്ചിതസമയത്തിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കണമെന്നും പരമാവധി മൂന്ന് ബസുകളില്‍ മാത്രമേ ഇത്തരത്തില്‍ കയറാന്‍ കഴിയൂവെന്നും സംയോജിത ഗതാഗത കേന്ദ്രം വ്യക്തമാക്കി. ഹഫലത്ത് സ്മാര്‍ട്ട് കാര്‍ഡ് വഴി യാത്രയുടെ അവസാനം പണമടച്ചാല്‍ മതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.