മലങ്കര കത്തോലിക്കാ സഭയുടെ പുണെ-കട്കി ബിഷപ്പായി റവ. ഡോ. മത്തായി കടവിലിനെ നിയമിച്ചു

മലങ്കര കത്തോലിക്കാ സഭയുടെ പുണെ-കട്കി ബിഷപ്പായി റവ. ഡോ. മത്തായി കടവിലിനെ നിയമിച്ചു

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ പുണെ-കട്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ പുതിയ ബിഷപ്പായി റവ. ഡോ. മത്തായി കടവിലിനെ നിയമിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെ മലങ്കര കത്തോലിക്കാ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായാണ് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ പ്രഖ്യാപനം നടത്തിയത്.

ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലാണ് നിയുക്ത ബിഷപ്പ്. 1989ലാണ് വൈദികനായത്. സുന്നഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് നിയമന പ്രഖ്യാപനം വായിച്ചു. റമ്പാന്‍ സ്ഥാനാരോഹണം ജനുവരി ഒന്‍പതിന് പൂത്തൃക്കയിലും മെത്രാഭിഷേകം ഫെബ്രുവരി 14 ന് പുണെയിലും നടക്കും.

മൂവാറ്റുപുഴ പൂത്തൃക്ക കടവില്‍ മത്തായിയുടെയും അന്നമ്മയുടെയും മകനാണ്. മൂവാറ്റുപുഴ രൂപതയിലെ പൂത്തൃക്ക സെന്റ് ജയിംസ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26