കോളാമ്പി (കവിത)

കോളാമ്പി (കവിത)

പണ്ട് കാലങ്ങളിൽ ഏറെക്കുറെ എല്ലാ
വീടുകളിലും കോളാമ്പിയുണ്ടായിരുന്നു.
അന്ന് മുതിർന്നവർ വെറ്റില മുറുക്കി തുപ്പുന്നത് 
ഈ കോളാമ്പിയിൽ മാത്രമായിരുന്നു. 
കാലം കടന്ന്, ഇന്ന് കുറെ മനുഷ്യർ
നാട് തന്നെ കോളാമ്പിയാക്കി.
വാഹനയാത്രക്കാർ വഴിയാത്രക്കാരെയും
 കോളാമ്പിയാക്കി.
തുപ്പൽ നിറഞ്ഞ് പൊതു ഇടങ്ങൾ
മനുഷ്യന് നടക്കാൻ പറ്റാതായി.
മുറുക്കുന്നവരെ ജനമിന്ന് ഏറെ വെറുത്തു തുടങ്ങി.
മുറുക്കി മുറുക്കി മനുഷ്യനിന്ന്
രോഗിയായി പിരിമുറുക്കത്തിലാവുകയാണ്.
പ്രിയമുള്ളവരെ, നമ്മുടെ പരിസരം
കോളാമ്പിയാവാതിരിക്കാൻ...,
രോഗം വരാതിരിക്കാൻ...,
പൊതു സ്ഥലത്തുള്ള തുപ്പൽ നമുക്കുവേണ്ട.

സിബി നെല്ലിക്കൽ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.