തയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ് ഒമാന്റെ ആദ്യ കിരീടവകാശി

തയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ് ഒമാന്റെ  ആദ്യ  കിരീടവകാശി

മസ്‌ക്കറ്റ്: ചരിത്രത്തില്‍ ആദ്യമായി ഒമാന്‍ കിരീടവകാശിയെ നിയമിച്ചു. തയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ് ആണ് ഒമാന്റെ പുതിയ കിരീടവകാശി. ഭാവിയില്‍ ഒമാന്റെ ഭരണാധികാരിയെ എങ്ങനെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പുതിയ നിയമവും കൊണ്ടുവന്നു. ഭരണാധികാരിയെ തിരഞ്ഞെടുക്കുന്ന പുതിയ നിയമം സുല്‍ത്താന്‍ ഹൈതമിന്റെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതുപ്രകാരം സുല്‍ത്താന്റെ മൂത്ത മകനും കായിക മന്ത്രിയുമായ തയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ് പുതിയ കിരീടവകാശി അയി നിയമിതനായത്. ഒമാനില്‍ ആദ്യമയാിട്ടാണ് കിരീടവകാശി സമ്പ്രദായം നടപ്പാക്കുന്നത്. പുതിയ നിയമത്തിൽ ചില വ്യവസ്ഥകളും ഉണ്ട്.

സുല്‍ത്താന്റെ മൂത്ത മകനായിരിക്കും ഇനി കിരീടവകാശി. സുല്‍ത്താന്‍ മരിച്ചാല്‍ കിരീടവകാശി രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കും. കിരീടവകാശിയുടെ മൂത്ത മകന്‍, അദ്ദേഹത്തിന്റെ മൂത്ത മകന്‍ ഇങ്ങനെ പോകും ഭരണാധികാരികള്‍. കിരീടവകാശിക്ക് സഹോദരങ്ങളുണ്ടെങ്കിലും ഭരണം ലഭിക്കുക മൂത്ത മകനാണ്. കിരീടവകാശിക്ക് മക്കളില്ലെങ്കില്‍ മാത്രമാണ് മൂത്ത സഹോദരന് അധികാരം ലഭിക്കുക. കിരീടവകാശിക്ക് സഹോദരങ്ങളും മക്കളും ഇല്ലെങ്കില്‍ പിതാവിന്റെ ബന്ധത്തിലുള്ള അമ്മാവന് അധികാരം ലഭിക്കും. ഭരണാധികാരി മുസ്ലിം ആയിരിക്കണം. ഒമാനികളായ മുസ്ലിം ദമ്പതികൾക്ക് പിറന്ന വ്യക്തിയുമായിരിക്കണം. ഭരണാധികാരിയുടെ കുറഞ്ഞ പ്രായം 21 വയസാണ് എന്നും പുതിയ നിയമത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.